Rashami Desai Festive look: സാരിയില്‍ സുന്ദരിയായി രശ്മി ദേശായി, ട്രെഡിഷണല്‍ ലുക്ക് വൈറല്‍
സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി ദേശായി തന്‍റെ വ്യക്തിജീവിതത്തിന്‍റെയും ഔദ്യോഗിക ജീവിതത്തിന്‍റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍താരം തന്‍റെ ട്രെഡിഷണല്‍ ലുക്കിലുള്ള ചൂടന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള രശ്മി ദേശായിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. ചിത്രങ്ങളില്‍ ദീപവലി ആഘോഷത്തിന്‍റെ മൂഡിലാണ് താരം എന്ന് വ്യക്തം.
രശ്മി ദേശായിയുടെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഈ ഫോട്ടോകളിൽ, മെറൂൺ നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരിയ്ക്കുന്നത്. സീക്വിൻ സാരിയ്ക്കൊപ്പം എംബ്രോയിഡറി ചെയ്ത ഷിമ്മറി ബ്ലൗസും താരം ധരിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായി മാറി, ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ലൈക് ചെയ്തത്.
രശ്മിയുടെ അടുത്ത പ്രോജക്റ്റിനെക്കുറിച്ച് പറയുകയാണ് എങ്കില്‍ ‘രാത്രി കേ യാത്രി 2’ എന്ന വെബ് സീരീസിൽ താരം ഉടൻ പ്രത്യക്ഷപ്പെടും. ഈ പരമ്പരയിൽ രശ്മിയ്ക്കൊപ്പം ഭോജ്പുരി നടി മൊണാലിസയും പ്രത്യക്ഷപ്പെടുന്നുണ്ട്.