Rasna Pavithran : സാരിയിൽ അതീവ സുന്ദരിയായി രസ്‌ന പവിത്രൻ; ചിത്രങ്ങൾ കാണാം
പ്രേക്ഷകരുടെ മനസ്സിൽ വളരെ നല്ലൊരു സ്ഥാനം നേടിയ ഒരു യുവനടിയാണ് രസ്ന പവിത്രൻ. ഇപ്പോൾ സാരിയിൽ ക്ലാസ്സിക്ക് ലുക്കിൽ എത്തിയിരിക്കുകയാണ് താരം.
പൃഥ്വിരാജിന്റെ അനിയത്തിയായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലൂടെയാണ് രസ്ന മലയാള സിനിമ രംഗത്ത് എത്തിയത്.
ശേഷം ദുൽഖർ സൽമാന്റെ സഹോദരിയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും രസ്ന അഭിനയിച്ചു.
എന്നാൽ വിവാഹശേഷം രസ്ന അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. 2018-ലാണ് അവസാനമായി രസ്ന അഭിനയിച്ചത്.