Ravindra Jadeja: ചെന്നൈയുടെ വിജയശില്പി സർ ജഡേജ -ചിത്രങ്ങൾ

Tue, 30 May 2023-4:13 pm,

അവസാന രണ്ട് പന്തിൽ ഒരു സിക്സും ഒരു ഫോറും അടിച്ചു കൊണ്ടാണ് ജഡേജ ചെന്നൈ സൂപ്പർ കിം​ഗ്സിനെ അഞ്ചാം തവണയും കിരീടനേട്ടത്തിലേക്ക് എത്തിച്ചത്. 

 

പല മത്സരങ്ങളിലും ജഡേജ ഔട്ട് ആയി ധോണി ക്രീസിലെത്താൻ പ്രാർത്ഥിച്ചിരുന്ന ആരാധകർ ഇന്നലെ ഏറ്റവും അധികം പ്രാർത്ഥിച്ചിട്ടുണ്ടാവുക ജഡേജ ഔട്ട് ആകരുത് എന്നായിരുന്നിരിക്കും. 

 

മോഹിത് ശര്‍മയെ ആദ്യം ലോംഗ് ഓണിന് മുകളിലൂടെ സിക്സിനും പിന്നാലെ ഫൈന്‍ ലെഗ്ഗിലൂടെ ബൗണ്ടറിയും പായിച്ചാണ് ജഡേജ ആവേശജയം സ്വന്തമാക്കിയത്. 

 

വിജയിച്ച ശേഷം ഡഗ് ഔട്ടിലേക്ക് ഓടിയെത്തിയ ജഡേജയെ എടുത്തുയര്‍ത്തിയാണ് എംഎസ് ധോണി സന്തോഷം പ്രകടിപ്പിച്ചത്. ധോണിയെ ഇത്രയും വികാരാധീനനായി മുൻപ് കണ്ടിട്ടില്ല. 

 

സിഎസ്കെ ആരാധകരുടെ സൂപ്പർ ഹീറോ ആണ് ഇപ്പോൾ രവീന്ദ്ര ജഡേജ.

 

മത്സര ശേഷം ജഡേജ ഭാര്യ റിവാബയെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. ഭാര്യയ്ക്കും മകൾക്കുമൊപ്പം കപ്പുയർത്തി നിൽക്കുന്ന ജഡേജ.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link