Kerala ത്തിൽ Covid 19 രോഗികളുടെ എണ്ണം പെരുകാൻ കാരണമെന്ത്?

Tue, 09 Feb 2021-6:03 pm,

കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ രോഗം പിടിച്ച് നിർത്തുന്നതിൽ കേരളം വിജയിച്ചിരുന്നെങ്കിലും പിന്നീട് ലോക്ക് ഡൗണിന് ഇളവുകൾ ലഭിച്ചപ്പോൾ വൻതോതിൽ വർധിക്കുകയായിരുന്നു. നിലവിൽ ഇന്ത്യയുടെ കോവിഡ് കണക്കുകൾ എടുക്കുമ്പോൾ 49 ശതമാനവും കേരളത്തിൽ നിന്നാണ്. എന്താണ് ഇതിന്റെ കാരണം?

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ എപ്പിഡെമിയോളജി വിഭാഗത്തിന്റെ മുൻ തലവൻ Dr ലളിത് കാന്ത് പറയുന്നതനുസരിച്ച് കേരളത്തിലെ 27%  പേർക്ക് പ്രമേഹമുണ്ട്.

നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ ആസ്ത്മ രോഗികളുടെ എണ്ണം ഇന്ത്യയിൽ ഉള്ളതിലും ഇരട്ടിയാണ്. കേരളത്തിൽ 1,00,000 പേരിൽ  4,806 പേർക്കാണ് ആസ്ത്മ ഉള്ളത് ഇന്ത്യയിൽ അത് 1,00,000 പേരിൽ 2,468 പേർക്ക് മാത്രമാണ്.

നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ കണക്കുകൾ പ്രകാരം കേരളത്തിന്റെ ജനസംഖ്യയുടെ 16 % പേരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.

 

നാഷണൽ ഫാമിലി ഹെൽത്ത് സർവേ അനുസരിച്ച് 38% മലയാളികൾ അമിത വണ്ണമുള്ളവരാണ് ഇതൊക്കെയാണ് കേരളത്തിലെ കോവിഡ് കണക്കുകൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയരാൻ കാരണം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link