Reba Monica John: സാരിയിൽ തിളങ്ങി റെബ മോണിക്ക ജോൺ, ചിത്രങ്ങൾ കാണാം

Mon, 08 Nov 2021-2:30 pm,

മലയാളത്തിൽ ആയിരുന്നു അരങ്ങേറ്റമെങ്കിലും തമിഴിലും കന്നഡയിലും അഭിനയിച്ചു. എങ്കിലും തമിഴിലെ അഭിനയമാണ് റെബ മോണിക്കയ്ക്ക് പ്രശസ്തി നൽകിയത്. 

ഇളയദളപതി വിജയ് അഭിനയിച്ച ബിഗിൽ എന്ന ചിത്രത്തിലെ അഭിനയമാണ് ഏറെ ശ്രദ്ധ നേടിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് റെബ മോണിക്കയുടെ പുതിയ ഫോട്ടോഷൂട്ടാണ്.

കന്നഡയിൽ സകലകല വല്ലഭ എന്ന ചിത്രത്തിൽ റെബ അഭിനയിച്ചിരുന്നു. തമിഴിൽ ഇപ്പോൾ വിഷ്ണു വിശാൽ നായകനാകുന്ന എഫ് ഐ ആർ എന്ന ചിത്രത്തിലാണ് അടുത്തതായി റെബ അഭിനയിക്കുന്നത്. 

 

നവാഗതനായ മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഗൗതം വാസുദേവ മേനോൻ, റൈസ വിൽസൺ, മഞ്ജിമ മോഹൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ

തമിഴ് ചിത്രങ്ങളായ എഫ് ഐ ആർ, ഒക്ടോബർ 31സ്റ്റ് ലേഡീസ് നൈറ്റ്, കന്നഡ ചിത്രമായ രത്നാൻ പ്രപഞ്ച, മലയാളചിത്രങ്ങളായ രജനി, ആസിഫ് അലി – ജിസ് ജോയ് ചിത്രം എന്നിവയാണ് റെബയുടെ പുതിയ ചിത്രങ്ങൾ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link