Reba Monica John: കിടിലം ലുക്കിൽ നടി റെബ മോണിക്ക ജോൺ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്. നീരജ് മാധവ് നായകനായി എത്തിയ പൈപ്പിൻ ചുവട്ടിലെ പ്രണയമായിരുന്നു റെബയുടെ നായികയായിട്ടുള്ള ആദ്യ മുഴുനീള ചിത്രം. പിന്നീട് ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാൻ ഈ യുവ താരത്തിന് സാധിച്ചു.
ഇളയദളപതി വിജയ് നായകനായി എത്തിയ ബിഗിലിൽ അതീവ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് റെബയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ് തന്നെയാണ്.
ഏറ്റവും ഒടുവിൽ ടോവിനോ തോമസ് നായകനായി എത്തിയ ഫോറൻസിക് എന്ന ചിത്രത്തിലാണ് റെബ അഭിനയിച്ചത്.
ജറുഗണ്ടി എന്ന ചിത്രത്തിലൂടെയാണ് റെബ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. സകലകല വല്ലഭാ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി.
തമിഴ് ചിത്രങ്ങളായ എഫ് ഐ ആർ, ഒക്ടോബർ 31സ്റ്റ് ലേഡീസ് നൈറ്റ്, കന്നഡ ചിത്രമായ രത്നാൻ പ്രപഞ്ച, മലയാളചിത്രങ്ങളായ രജനി, ആസിഫ് അലി – ജിസ് ജോയ് ചിത്രം എന്നിവയാണ് റെബയുടെ പുതിയ ചിത്രങ്ങൾ.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള റെബ മോണിക്കയുടെ പുതിയ ഫോട്ടോഷൂട്ടാണ്.
പ്രഷുൺ പ്രശാന്ത് ശ്രീധറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സമന്ത ജഗനാണ് മേക്കപ്പ്.
സകലകല വല്ലഭാ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി.