Belly fat: ഇനി കുടവയര്‍ കുറയ്ക്കാം ഈസിയായി! ഇക്കാര്യങ്ങള്‍ പതിവാക്കാം

Mon, 22 Jul 2024-1:23 pm,

വയറ്റില്‍ വന്നടിയുന്ന കൊഴുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്. ലിവര്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കാന്‍ കഴിയുന്ന ഒന്നാണിത്. 

 

നമ്മൾ നിത്യവും ചെയ്യുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചില ശീലങ്ങള്‍ പാലിക്കുകയും ചെയ്താൽ കുടവയര്‍ കുറയ്ക്കാന്‍ സാധിയ്ക്കും. അവ ഏതെല്ലാമെന്ന് നോക്കാം. 

സ്‌ട്രെസ് കുറയ്ക്കാനുള്ള മെഡിറ്റേഷന്‍, യോഗ, ഡീപ് ബ്രീത്തിംഗ് വ്യായാമങ്ങള്‍ ശീലമാക്കുക. ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. വാരി വലിച്ച് കഴിയ്ക്കരുത്. ഇത്തരം വഴികള്‍ പിന്തുടർന്നാൽ വയര്‍ കുറയ്ക്കാനാകും.

ധാരാളം വെളളം കുടിയ്ക്കുക, ആരോഗ്യകരമായ പാനീയങ്ങളായ കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം, ജീരകവെള്ളം എന്നിവയും കുടിയ്ക്കുക.

 

ദിവസവും 20 മിനിറ്റ് വ്യായാമം ചെയ്യുക. സ്‌ക്വാറ്റ്‌സ്, ഡെഡ്‌ലിഫ്റ്റ്‌സ്, ബെഞ്ച് പ്രസസ്, റോസ്, ഓവര്‍ ഹെഡ് പ്രസസ് തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യാം. 

 

മുട്ട, തൈര്, റാഗി, ഓട്‌സ്, ഫ്രൂട്‌സ്, ഡ്രൈ നട്‌സ്, ചെറുപയര്‍, കടല എന്നിവ രാവിലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരം, ഉപ്പ് കുറയ്ക്കുക. പ്രോട്ടീന്‍, ഫൈബര്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link