Mental Stress : നിങ്ങൾക്ക് മാനസിക സമ്മർദം ഉണ്ടോ? എങ്കിൽ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്ന ഗ്രീൻ ടീ കഴിക്കുന്നത് മാനസിക സമ്മർദ്ദം ഒരു പരിധി വരെ കുറക്കാൻ സഹായിക്കും.
വിറ്റാമിൻ ബി ധാരാളം അടങ്ങിയിരിക്കുന്ന കശുവണ്ടി ശരീരത്തിലെ സെറോടോണിൻ ആഗിരണം വർധിപ്പിക്കുകയും സമ്മർദ്ദം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയവ സമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന ആൻറിഓക്സൈഡുകളാണ്. ഡാർക്ക് ചോക്ലേറ്റിൽ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ആൻറിഓക്സൈഡുകൾ ധാരാളം അടങ്ങിയിരിക്കുന്ന സ്ട്രോബെറികൾ സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. സ്ട്രോബെറികളും റാസ്ബെറികളും ഫലപ്രദമാണ്
സ്ട്രോബെറികളെ പോലെ തന്നെ ആൻറിഓക്സൈഡുകൾ അടങ്ങിയ ഭക്ഷണമാണ് വെളുത്തുള്ളി. സമ്മർദ്ദം രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുമെന്നതിനാൽ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.