ഉന്മേഷത്തോടെ ദിവസം ആരംഭിക്കാൻ നാല് പാനീയങ്ങൾ
തേങ്ങാവെള്ളത്തിൽ വിറ്റാമിനുകളും ധാതുക്കളും ഇലക്‌ട്രോലൈറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കരിക്കിൻ വെള്ളമോ, തേങ്ങാവെള്ളമോ കുടിക്കുന്നത് ഊർജ്ജസ്വലരായിരിക്കാൻ സഹായിക്കും.
ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി വെള്ളം മികച്ചതാണ്. ദഹനപ്രക്രിയ മികച്ചതാക്കുന്നതിനും ഉദരസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇഞ്ചി വെള്ളം സഹായിക്കും.
പ്രഭാത പാനീയത്തിനുള്ള ഏറ്റവും മികച്ച ഒന്നാണ് മാങ്ങ ജ്യൂസ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള മാമ്പഴം ഒരു മികച്ച ഭക്ഷണമാണ്.
മഞ്ഞളിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. മഞ്ഞൾ വെള്ളം കുടിക്കുന്നത് വിവിധ അണുബാധകളിൽ നിന്ന് സംരക്ഷിക്കും.
തണ്ണിമത്തൻ ജലസമൃദ്ധമായ ഫലമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ഊർജ്ജസ്വലരായിരിക്കുന്നതിനും തണ്ണിമത്തൻ ജ്യൂസ് നല്ലതാണ്.