Rima Kallingal: വിന്ധ്യാവലി രാജ്ഞിയായി റിമ കല്ലിങ്കൽ; വശീകരിക്കുന്ന കണ്ണുകളെന്ന് ആരാധകർ
മഹാബലി തമ്പുരാന്റെ ഭാര്യയായ വിന്ധ്യാവലി രാജ്ഞിയെ ഓർമ്മപ്പെടുത്തി കൊണ്ടാണ് റിമ ഓണം സ്പെഷ്യൽ ഷൂട്ട് ചെയ്തിരിക്കുന്നത്.
എ ഐസോഗ്രഫിയാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
“വിന്ധ്യാവലി രാജ്ഞി: മഹാബലിയുടെ നിഗൂഢ പത്നി, സ്വന്തം ആളുകൾക്കിടയിൽ വിരളമായി സംസാരിക്കപ്പെടുന്ന പേര്. അവളുടെ പറയാത്ത കഥ അനാവരണം ചെയ്യാനും ഈ അവ്യക്തമായ രൂപത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ കണ്ടെത്താനുമുള്ള അന്വേഷണം ആരംഭിക്കുക..” എന്ന കുറിപ്പോടെയാണ് റിമ ചിത്രങ്ങൾ പങ്കുവച്ചത്.
കറുപ്പ് നിറത്തിലുള്ള ഔട്ട് ഫിറ്റിലാണ് റിമ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
ശരിക്കും ഒരു റാണിയെ പോലെ തോന്നിപ്പിക്കുന്ന വിധത്തിലുള്ള മേക്കോവറിലാണ് റിമ ആരാധകരെ അമ്പരപ്പിച്ചത്.
വീണ സുരേന്ദ്രനാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്.
ജാനകി ബ്രൈഡൽസിന്റെ ഡിസൈനിലെ ഔട്ട് ഫിറ്റാണ് റിമ കല്ലിങ്കൽ ധരിച്ചിരിക്കുന്നത്.
മികച്ച അഭിപ്രായമാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.
ശരിക്കും ദേവതയെപ്പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.