റിമി ടോമി തന്നെയാണോ ഇത്? വൈറലായി ഗായികയുടെ ഇരട്ട ലുക്കുകള്‍!
മോഡണ്‍ ദാവണിയിലും ലോംഗ് ഫ്രോക്കിലുമുള്ള ചിത്രങ്ങളാണ് റിമി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
വസ്ത്രത്തിന് ചേര്‍ന്ന സിമ്പിള്‍ ആഭരണങ്ങളും ഹെയര്‍സ്റ്റൈലുമാണ് റിമി തിരഞ്ഞെടുത്തിരിക്കുന്നത്.
ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ബ്യൂട്ടി ടിപ്സ് ചോദിച്ച് നിരവധി ആരാധകരാണ് കമന്‍റുകള്‍ പോസ്റ്റ് ചെയ്യുന്നത്.
റിമിയുടെ സുഹൃത്തുക്കളും പിന്നണി ഗായകരുമായ സയനോര, ജ്യോത്സ്ന, രഞ്ജിനി ജോസ് എന്നിവരും ചിത്രങ്ങള്‍ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്.
ഇവരെ കൂടാതെ നടിമാരായ പ്രിയങ്ക നായര്‍, അര്‍ച്ചന സുശീലന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ എന്നിവരും കമന്‍റുകളുമായി എത്തി.
റിമിയുടെ വീടും പരിസരവും തന്നെയാണ് ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്.