Rimi tomy: 40-ാം വയസിലും അമ്പരപ്പിച്ച് റിമി ടോമി; കിടിലൻ വർക്കൗട്ട് ചിത്രങ്ങൾ കാണാം

Sun, 16 Jul 2023-11:42 am,

ദിലീപ് നായകനായെത്തിയ മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ​ഗാനത്തിലൂടെയായിരുന്നു റിമി ടോമിയുടെ അരങ്ങേറ്റം. 

ആദ്യ ​ഗാനം തന്നെ സൂപ്പർ ഹിറ്റായതോടെ റിമിയെ തേടി കൂടുതൽ അവസരങ്ങൾ എത്തി. ‌

ഗായിക, അവതാരിക, അഭിനയത്രി, യൂട്യൂബ് വ്ളോഗര്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ റിമി കഴിവ് തെളിയിച്ചിട്ടുണ്ട്. 

ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ റിമി വേഷമിട്ടിരുന്നു. 

റിമി ജഡ്ജായി എത്തുന്ന റിയാലിറ്റി ഷോകൾക്ക് ആരാധകർ ഏറെയാണ്. 

ആരെയും ചിരിപ്പിക്കുന്ന സംസാര ശൈലിയാണ് റിമിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.

ഈ വർഷം സെപ്റ്റംബറിൽ 40-ാം വയസിലേയ്ക്ക് കടക്കുമെങ്കിലും വർക്കൗട്ടിലൂടെ ഫിറ്റ്നസ് നിലനിർത്താൻ റിമി വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link