Sadhika Venugopal: ആഡംബരങ്ങളില്ല; സിമ്പിൾ ലുക്കിൽ സാധിക, ചിത്രങ്ങൾ കാണാം
മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതയാണ് സാധിക വേണുഗോപാൽ.
സിനിമയ്ക്ക് പുറമെ ടെലിവിഷൻ സീരിയലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം സാധിക പ്രത്യക്ഷപ്പെടാറുണ്ട്.
അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് സാധിക. സാധിക നിരവധി പ്രശസ്ത ബ്രാൻഡുകളൂടെ മോഡലായിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാധിക പങ്കുവെയ്ക്കാറുണ്ട്.
ഗ്ലാമറസ് ലുക്കിലുള്ള സാധികയുടെ ചിത്രങ്ങൾ അതിവേഗമാണ് വൈറലാകുന്നത്.
താൻ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടിന്റെ പേരിൽ അശ്ലീല കമന്റുകൾ അടക്കം സാധികയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടി വരുന്നുണ്ട്.
സൈബർ ആക്രമണങ്ങൾക്കും മോശം കമന്റുകൾക്കും ശക്തമായ രീതിയിൽ മറുപടി നൽകാനും സാധിക മടികാണിക്കാറില്ല.