Shani Gochar 2024: 30 വർഷത്തിന് ശേഷം അപൂർവ്വ രാജയോഗം; ഇവർക്ക് ലഭിക്കും ജോലിയിൽ നേട്ടവും സാമ്പത്തിക പുരോഗതിയും!
Rajayoga 2024: ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശിപരിവർത്തനം നടത്താറുണ്ട്. അതിൽ ഏറ്റവും മഹത്വപൂർണ്ണമായ ഗ്രഹമായിട്ട് കണക്കാക്കുന്നത് ശനിയും വ്യാഴവുമാണ്
ഇവിടെ വ്യാഴം കൃപ ചൊരിയുന്ന ഗ്രഹമാണെങ്കിൽ ശനി ക്രൂരനും ന്യായത്തിന്റെ ദൈവവുമാണ്.
ശനി വളരെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ്. അതുകൊണ്ടുതന്നെ ശനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകാൻ രണ്ടര വർഷത്തെ സമയമെടുക്കും
ഒരു രാശിയിൽ നിന്നും മാറിയാൽ പിന്നെ അതെ രാശിയിലെത്താൻ ശനിക്ക് 30 വർഷത്തെ സമയമെടുക്കും. ശനി നിലവിൽ തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്.
ഇത് 2025 വരെ ഇവിടെ തുടരും. ഈ സമയം ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. ഈ യോഗത്തെ വളരെ നല്ലൊരു യോഗമായിട്ടാണ് കണക്കാക്കുന്നത്. ഇത് 2025 ൽ ശനി രാശി മാറുന്നതുവരെ തുടരും.
ഈ സമയം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും ഒപ്പം സമൂഹത്തിൽ ആദരവും ലഭിക്കും, ഈ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് വലിയ നേട്ടങ്ങൾ ലഭിക്കുക എന്നറിയാം...
ഇടവം (Taurus): ഈ രാജയോഗം ഇടവ രാശിയുടെ കർമ്മ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് വിശേഷ ലാഭം ലഭിക്കും. ഈ രാശിക്കാർക്ക് ജോലിയിൽ നല്ല ലാഭവും ലഭിക്കും. കുറച്ചു നാളായി മുടങ്ങി കിടന്ന ജോലികൾ ഈ സമയം പൂർത്തിയാകും ഒപ്പം ധനനേട്ടവും ഉണ്ടാകും
മകരം (Capricorn): ഈ രാശിക്കാർക്കും രാജയോഗം അടിപൊളി ഫലങ്ങൾ നൽകും. ഈ രാജയോഗം മകരം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് നടക്കുന്നത്. ഇത് ജോലിയുമായി ബന്ധപ്പെട്ട ഭവനമാണ്. ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, മുടങ്ങിയ ജോലികൾ പൂർത്തിയാകും, പഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള യോഗമുണ്ടാകും, ജോലിയുള്ളവർക്കും ഈ രാജയോഗം വളരെ നല്ലതാണ്.
കുംഭം (Aquarius): ഈ രാശിയുടെ ലഗ്ന ഭാവത്താണ് ഈ രാജയോഗം ഉണ്ടായിരിക്കുന്നത്. ഇവർക്ക് ഇതിലൂടെ വിശേഷ ലാഭം ഉണ്ടാകും, ഭാഗ്യം കൂടെയുണ്ടാകും, എല്ലാ മേഖലയിലും നേട്ടമുണ്ടാകും, പുതിയ ജോലി ശരിയാകും, ജോലിയുള്ളവർക്ക് പ്രമോഷൻ നല്ല ഇൻക്രിമെന്റ് എന്നിവ ലഭിക്കും, വ്യാപാരത്തിലും നല്ല നേട്ടമുണ്ടാകും, ആരോഗ്യം നല്ലതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)