Samantha: അതിരപ്പള്ളി വെള്ളച്ചാട്ടം ആസ്വദിച്ച് തെന്നിന്ത്യൻ താരം സാമന്ത, ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള നടിയായ സാമന്ത റൂത്ത് പ്രഭു ഇപ്പോഴിതാ മലയാളികളുടെ സ്വന്തം അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ എത്തിയിരിക്കുകയാണ്
അതിരപ്പിള്ളിയിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത തന്റെ സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇത് മാത്രമല്ല അവിടെ വെള്ളച്ചാട്ടത്തിന് കീഴിൽ ഇരുന്ന് ധ്യാനിക്കുന്ന ഒരു വീഡിയോയും സാമന്ത പങ്കുവച്ചിട്ടുണ്ട്.
സദ് ഗുരുവിന്റെ വാക്കുകൾ ചേർത്താണ് സാമന്ത വീഡിയോ പോസ്റ്റ് ചെയ്തത്.
താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സാമന്തയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. അതിരപ്പിള്ളിയുടെ സൗന്ദര്യത്തിൽ സാമന്തയ്ക്ക് ഇരട്ടി സൗന്ദര്യമായെന്ന് ചിലർ കമന്റ് ചെയ്തു.
അല്ലു അർജുൻ നായകനായ പുഷ്പയിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. അതും ഒരു ഐറ്റം ഡാൻസ് ആണ് ആ ചിത്രത്തിൽ സാമന്ത ചെയ്തത്. വിജയ് സേതുപതിക്കും നയൻ താരയ്ക്കും ഒപ്പമുള്ള “കാത്തു വാക്കുള്ള രണ്ട് കാതൽ” എന്നാണ് സിനിമയാണ് സാമന്തയുടെ ഇനി പുറത്തിറങ്ങാനുള്ളത്.