Samantha: ന്യൂയോർക്കിൽ കിടിലൻ ലുക്കിൽ സാമന്ത; ചിത്രങ്ങൾ കാണാം
2010ൽ പുറത്തിറങ്ങിയ യു മായാ ചേസവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്.
13 വർഷത്തിനിടെ 50-ഓളം ചിത്രങ്ങളിൽ അഭിനയിക്കാൻ സാമന്തയ്ക്ക് കഴിഞ്ഞു.
നാല് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സാമന്ത സ്വന്തമാക്കിയിട്ടുണ്ട്.
രോഗത്തെ തോൽപ്പിച്ച് സിനിമയിലേയ്ക്ക് തിരിച്ചുവന്ന സാമന്ത നിരവധി ആളുകൾക്ക് പ്രചോദനമായിരുന്നു.
പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന അപൂർവ രോഗമാണ് സാമന്തയെ ബാധിച്ചത്.
ഇപ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്ത് അവധിക്കാലം ആഘോഷിക്കുകയാണ് സാമന്ത.
സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ സാമന്ത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്.