Samsaptak Yog: ചിങ്ങം രാശിയിലെ ഗ്രഹങ്ങളുടെ സംയോജനം; ഈ 3 രാശിക്കാരുടെ ജീവിതത്തിൽ ബുദ്ധിമുട്ടേറും

Thu, 29 Jun 2023-5:30 am,

മേടം: അഞ്ചാം ഭാവത്തിൽ ചൊവ്വയും പതിനൊന്നാം ഭാവത്തിൽ ശനിയും നിൽക്കുന്നു. ഇതോടെ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. ഈ സമയത്ത് ഓഹരി വിപണിയിൽ നിക്ഷേപിക്കരുത്. മറ്റുള്ളവരോട് മാന്യമായി പെരുമാറുക. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, ഈ സമയം നല്ലതാകണമെന്നില്ല. പ്രണയത്തിൽ കലഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

കന്നി: ചൊവ്വ പന്ത്രണ്ടാം ഭാവത്തിലും ശനി ആറാം ഭാവത്തിലും സംക്രമിക്കാൻ പോകുന്നു. സംസപ്തകയോഗം മൂലം നിങ്ങൾക്ക് അസുഖം വരാൻ സാധ്യതയുണ്ട്. ഇറക്കുമതി-കയറ്റുമതി ബിസിനസ്സ് ചെയ്യുന്നവർക്ക് വലിയ നഷ്ടമുണ്ടാകും. നിങ്ങളുടെ ചെലവുകൾ കുതിച്ചുയരും. ഓഫീസിൽ പല പ്രശ്നങ്ങളും നേരിടേണ്ടിവരും.

മകരം: ശനിയും ചൊവ്വയും ചേർന്ന് രൂപപ്പെടുന്ന സംസപ്തകയോഗം മകരരാശിക്കാർക്ക് അശുഭകരമാണ്. ഇത് നിങ്ങളുടെ കുടുംബത്തിൽ വഴക്കുണ്ടാകാൻ കാരണമാകും. നിങ്ങളുടെ ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. പൂജകൾ ഗുണം ചെയ്യും. നിങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link