Samsung Galaxy Ring 2: സാംസങിന്റെ പുതുവർഷ സമ്മാനം, ഗ്യാലക്സി റിങ് 2 ഉടനെത്തും; അറിയാം സ്മാർട്ട് മോതിരത്തിന്റെ പുത്തൻ ഫീച്ചറുകൾ
ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സിരീസായ എസ്25 പരിചയപ്പെടുത്താനായി ജനുവരി 22ന് സംഘടിപ്പിക്കുന്ന ഗ്യാലക്‌സി അൺപാക്ഡ് പരിപാടിയിൽ രണ്ടാം തലമുറ സ്‌മാര്‍ട്ട് റിങും സാംസങ് അവതരിപ്പിക്കുമെന്നാണ് സൂചന.
11 വ്യത്യസ്ത അളവിലുള്ള മോതിരങ്ങളാണ് പുതിയ സ്മാർട്ട് റിംഗ് സീരിസിൽ ഉൾപ്പെടുന്നത്. ഗ്യാലക്സി റിങ്ങിന്‍റെ പ്രധാന എതിരാളിയായ ഓറയുടെ റിങ് നാല് മുതൽ 15 വരെയുള്ള സൈസുകളിൽ ലഭ്യമാണ്.
ഇവയ്ക്ക് 7 ദിവസത്തെ ബാറ്ററി ലൈഫ് ഉണ്ടാകുമെന്നാണ് സൂചന. ഐപി69 റേറ്റിംഗും എഐ ഫീച്ചറുമാണ് മറ്റൊരു പ്രത്യേകത.
ഒന്നാം തലമുറയിൽ ഉൾപ്പെടുത്തിയതിനേക്കാൾ കൂടുതൽ പ്രതികരണശേഷിയുള്ള സെൻസറുകൾ റിങ് 2ൽ ഉണ്ടാകും. എന്‍എഫ്‌സി ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
2024 ജൂലൈ മാസത്തിലാണ് സാംസങ് കന്നി ഗ്യാലക്സി റിങ് പുറത്തിറക്കിയത്. ഗ്യാലക്‌സി സ്സെഡ് 6 സിരീസ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണുകള്‍ക്കൊപ്പമായിരുന്നു സ്‌മാര്‍ട്ട് റിങ് ലോഞ്ച് ചെയ്തത്.
അടുത്ത തലമുറ ആരോഗ്യ-ഫിറ്റ്‌നസ് വിയറബിള്‍ എന്നാണ് സാംസങ് ഈ റിങിന് നല്‍കിയ വിശേഷണം.
നടത്തവും ഓട്ടവും ഉറക്കവും ഹൃദയമിടിപ്പും അളക്കാനും ആര്‍ത്തവചക്രം അറിയാനും കഴിയുന്ന സ്‌മാര്‍ട്ട് മോതിരമായിരുന്നു ഇത്.
ഇവയ്ക്ക് 2.3 മുതല്‍ 3.0 ഗ്രാം വരെ മാത്രമായിരുന്നു തൂക്കം. മൂന്ന് സ്ക്രാച്ച് റെസിസ്റ്റന്‍റ് ഫിനിഷുകളില്‍ ടൈറ്റാനിയത്തിലാണ് നിര്‍മാണം.