ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ വൈറലാകുന്നു

Mon, 16 May 2022-3:34 pm,

നല്ലൊരു നർത്തകി കൂടിയാണ് സാനിയ ഇയ്യപ്പൻ.  പ്രേക്ഷകരും ആരാധകരും സാനിയയെ ഗ്ലാമറസ് ക്വീൻ എന്ന വിളിക്കാൻ പ്രധാന കാരണങ്ങളിൽ ഒന്ന് സാനിയ ചെയ്യുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൊണ്ടാണ്. 

ബിക്കിനി ഷൂട്ടുകൾ വരെ ചെയ്തിട്ടുള്ള ഒരാളാണ് സാനിയ. സാനിയയുടെ ഫോട്ടോഷൂട്ടുകൾ കാണാൻ വേണ്ടി തന്നെ കാത്തിരിക്കുന്ന ആരാധകരുമുണ്ട്. ഇപ്പോഴിതാ സാനിയയുടെ ഏറ്റവും പുതിയ ഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

 

ചുവപ്പ് നിറത്തിലെ ലവ് ഷെയ്പ്പ് ലേഡി ബാഗും പിടിച്ച് ഹോട്ട് ലുക്കിൽ സ്റ്റൈലിഷ് വേഷത്തിൽ ചെയ്ത ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇവ. പിങ്ക് കളർ മിനി ഗൗൺ ടൈപ്പ് ഡ്രെസ്സിലാണ് സാനിയ ഇത് ചെയ്തിരിക്കുന്നത്. സാനിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ യാമിയാണ് ഈ ഫോട്ടോസും എടുത്തിരിക്കുന്നത്. 

അമ്മു വർഗീസിന്റെ സ്റ്റൈലിങ്ങിൽ കിടിലം ലുക്കിലാണ് സാനിയയെ കാണാൻ സാധിക്കുക. നീതു ജയപ്രകാശിന്റെ മേക്കപ്പിൽ പ്രിഡൽ ഡിസൈൻ ആൻഡ് ഫാഷൻസിന്റെ ഡ്രെസ്സാണ് സാനിയ ധരിച്ചിരിക്കുന്നത്. 

 

റൂബിലോണാണ് പെർള ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗംഭീര ലുക്കാണെന്നാണ് ആരാധകർ ചിതങ്ങൾക്ക് താഴെ പറഞ്ഞിരിക്കുന്നത്. സല്യൂട്ട് ആയിരുന്നു സാനിയയുടെ അവസാന ചിത്രം. നിവിൻ പൊളി റോഷൻ ആൻഡ്രൂസ് ടീമിന്റെ ചിത്രത്തിലാണ് ഇനി സാനിയ അഭിനയിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link