Saniya Iyappan: ലെഹങ്കയിൽ സുന്ദരിയായി സാനിയ; പുത്തൻ ചിത്രങ്ങൾ കാണാം
ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് സാനിയ പ്രശസ്തി നേടുന്നത്. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു.
അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായും ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളായും സാനിയ അഭിനയിച്ചു.
എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.
വസ്ത്രധാരണത്തിന്റെ പേരിൽ സാനിയ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാവാറുണ്ട്.
സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സാനിയ ഇപ്പോൾ.
യുകെയിൽ ആക്ടിംഗ് & പെർഫോമൻസ് എന്ന വിഷയത്തിലാണ് സാനിയ പഠനത്തിനൊരുങ്ങുന്നത്.
സെപ്റ്റംബർ മാസം മുതലാണ് സാനിയയുടെ കോഴ്‌സ് ആരംഭിക്കുക. 2026 ജൂൺ മാസം വരെ പഠനം തുടരുമെന്നാണ് വിവരം.