Saniya Iyappan: കുട്ടിക്കുപ്പായത്തിൽ അടിപൊളി ലുക്കിൽ സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ കാണാം...
അടുത്തിടെയാണ് സാനിയ മണാലിയിലേക്ക് യാത്ര പോയത്.
അതിന്റെ ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു.
മണാലി യാത്ര കഴിഞ്ഞെത്തിയ സാനിയ ഒരു കിടിലം ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.
പോസ്റ്റ് ചെയ്ത മിനിറ്റുകൾക്കുള്ളിൽ തന്നെ പതിനായിര കണക്കിന് ലൈക്കുകളാണ് സാനിയയ്ക്ക് 9 സെക്കന്റ് മാത്രമുള്ള ഈ വീഡിയോയ്ക്ക് ലഭിച്ചത്. ആരാധകർ അത് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി കൊണ്ടിരിക്കുകയാണ്.
ബ്ലാക്ക് നിറത്തിലെ ഷോർട്ട് സ്കർട്ടും റെഡും ബ്ലാക്ക് കോമ്പിനേഷനിൽ ഉള്ള ടോപ് ഇട്ടിട്ടുള്ള ഫോട്ടോഷൂട്ടിന്റെ വീഡിയോയും സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബർഗർ ബേ എന്ന റീറ്റെയ്ൽ ഷോപ്പിംഗ് ആണ് സാനിയയുടെ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ അഷ്‌ന ആഷ് ആണ് സാനിയയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്.