Saniya Iyappan: വാഗമണിൽ ദേവതയെപ്പോലെ സാനിയ ഈയ്യപ്പൻ

Sat, 23 Oct 2021-1:12 pm,

ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് കൊണ്ടാണ് സാനിയ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്

 

അതിന് ശേഷം സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും വളരെ പെട്ടന്ന് തന്നെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്തു സാനിയ. 

 

ആദ്യ ചിത്രം പ്രേക്ഷകർക്ക് ഇടയിൽ മികച്ച അഭിപ്രായം നേടിയതോടെ സാനിയ മലയാള സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

പതിനെട്ടാം പടി എന്ന ചിത്രത്തിൽ ഒരു ഐറ്റം ഡാൻസും സാനിയ അവതരിപ്പിച്ചിട്ടുണ്ട്. കൃഷ്ണൻ കുട്ടി പണി തുടങ്ങിയാണ് സാനിയയുടെ അവസാന റിലീസ് ചിത്രം.

ഈ അടുത്തിടെ മലമുകളിൽ ഒരു വളയത്തിൽ ഇരിക്കുന്ന രീതിയിൽ ഒരു കിടിലം ഫോട്ടോഷൂട്ട് സാനിയ ചെയ്തത് സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായം ആരാധകരിൽ നിന്ന് ലഭിച്ചിരുന്നു

 

ഇപ്പോൾ അതിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 

ജിക്സൺ ഫ്രാൻസിസ് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിൽ സാനിയയെ ഒരു ദേവതയെ പോലെയാണ് തോന്നിപ്പിക്കുന്നത്. 

വാഗമൺ ഹിൽ ടോപ്പിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഹീര-ക്യൂൻ ഓഫ് ഹെവൻ എന്ന കോൺസെപ്റ്റിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link