Sara Ali Khan Saree Look: പിങ്ക് സാരിയില്‍ നാടന്‍ സുന്ദരിയായി സാറാ അലി ഖാന്‍, ചിത്രങ്ങള്‍ കാണാം
2018ൽ സുശാന്ത് സിംഗ് രാജ്പുതിനൊപ്പം 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ സാറ അലി ഖാൻ ഇൻഡസ്ട്രിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ബോളിവുഡിന് പുറമെ ഫാഷൻ ലോകത്തെയും അറിയപ്പെടുന്ന പേരാണ് സാറ. നടിയുടെ സ്റ്റൈലിഷ് ഫാഷന്‍ ലുക്ക് പലപ്പോഴും തലക്കെട്ടുകളിൽ ഇടം പിടിയ്ക്കുന്നു.
പാശ്ചാത്യ വസ്ത്രങ്ങളേക്കാൾ കൂടുതൽ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നയാളാണ് സാറാ അലി ഖാൻ. തന്‍റെ ചിത്രങ്ങള്‍കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്നതില്‍ താരം എന്നും മുന്‍പിലാണ്.
അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. പിങ്ക് സാരിയില്‍ നാടന്‍ സുന്ദരിയായാണ് സാറാ അലി ഖാന്‍ കാണപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് സാറാ അലി ഖാന്‍. തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.