Navarathri 2022: സ്പെഷ്യൽ ലുക്കിൽ തിളങ്ങി സരയു മോഹൻ, ചിത്രങ്ങൾ കാണാം

Mon, 03 Oct 2022-11:00 pm,

രമേശ് പിഷാരടി ആദ്യമായി നായകനായ കപ്പൽ മുതലാളി എന്ന സിനിമയിലാണ് സരയുവും ആദ്യമായി നായികയായി അഭിനയിച്ചത്.

പിന്നീട് ഇങ്ങോട്ട് സിനിമയിൽ നായികയായി സഹനടിയായും സ്വഭാവ നടിയായുമൊക്കെ സരയു അഭിനയിച്ചു. വിവാഹ ശേഷം അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് അത് തുടരുന്ന ഒരാളാണ് സരയു. സനൽ വി ദേവൻ ആണ് സരയുവിന്റെ ഭർത്താവ്. 

 

2006 മുതൽ സിനിമയിൽ അഭിനയിക്കുന്ന സരയു, അറുപതോളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.  16 വർഷമായി സിനിമയിൽ സജീവമായി നിൽക്കുന്ന സരയു സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇവ കൂടാതെ ഷോർട്ട് ഫിലിമുകൾ, ആൽബം തുടങ്ങിയ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. 

സീരിയലുകളിൽ വേളാങ്കണി മാതാവ് ആണ് ആദ്യ പരമ്പര. ധാരാളം ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും അവതാരകയായി പ്രോഗ്രാമുകൾ ചെയ്യുകയും ചെയ്തിട്ടുള്ള ഒരാളാണ് സരയു മോഹൻ.  സമൂഹ മാധ്യമങ്ങളിലും സരയു സജീവമാണ്. നാടൻ പെൺകുട്ടിയായിട്ടാണ് സരയുവിനെ മിക്കപ്പോഴും ഫോട്ടോസിൽ കാണാൻ സാധിക്കുന്നത്. 

ഇപ്പോഴിതാ നവരാത്രിയോട് അനുബന്ധിച്ച് സെറ്റ് മുണ്ടുടുത്ത് ട്രഡീഷണൽ ലുക്കിൽ നിൽക്കുന്ന ചിത്രങ്ങൾ സരയു പോസ്റ്റ് ചെയ്തിരിക്കുകയാണ്. കാണാൻ എന്താ ഐശ്വര്യം, മലയാളി മങ്ക തുടങ്ങിയ കമന്റുകൾ വരികയുണ്ടായി. ഷൈൻ സി.വിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link