Saturday Night Movie: പ്രമോഷനുമായി കിറുക്കനും കൂട്ടുകാരും; `സാറ്റർഡേ നൈറ്റ്` ടീം തിരുവനന്തപുരത്ത്

നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, സാനിയ ഇയ്യപ്പൻ, മാളവിക തുടങ്ങിയവരാണ് തിരുവനന്തപുരത്തെ സരസ്വതി വിദ്യാലയത്തിലെത്തിയത്. ഒരു വിദ്യാർഥി നിവിന് പൂക്കൾ നൽകുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് സാറ്റർഡേ നൈറ്റ് നിർമ്മിക്കുന്നത്. 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്' എന്നാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും മനസിലാകുന്നത്.
നിവിന്റെ എന്റർടെയ്നിംഗ് ആയിട്ടുള്ള മറ്റൊരു കഥാപാത്രത്തെ വീണ്ടും കാണാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.
ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, അന്തരിച്ച നടൻ പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവീൻ ഭാസ്കറാണ് 'സാറ്റർഡേ നൈറ്റിന്റെ' തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അസ്‌ലം പുരയിൽ ആണ്.
സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്.