Samsaptak Yog: ശനി-ചൊവ്വ സംയോജനം ദുരന്തം വര്‍ഷിക്കും, ഈ രാശിക്കാര്‍ക്ക് ഇത് വളരെ മോശം സമയം

Wed, 26 Jul 2023-2:38 pm,

ജ്യോതിഷ പ്രകാരം ജൂലൈ മാസത്തില്‍ ചൊവ്വ ചിങ്ങത്തില്‍ പ്രവേശിച്ചു, ശനി കുംഭത്തിൽ മുഖാമുഖം ഇരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സമസപ്തക് യോഗം രൂപപ്പെടുകയാണ്.  ഈ യോഗം പല രാശിക്കാർക്കും ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. ഈ കാലയളവിൽ ഏത് രാശിക്കാർക്കാണ് കൂടുതല്‍  പ്രശ്നങ്ങൾ നേരിടേണ്ടി വരിക എന്ന് അറിയാം...  

കന്നി  രാശി (Virgo Zodiac Sign) 

കന്നി രാശിക്കാരുടെ തൊഴിൽ മേഖലയിൽ സമസപ്തക് യോഗത്തിന്‍റെ ഫലം കാണും. ഈ സമയത്ത് ഈ രാശിക്കാരെ ഒരു പ്രത്യേക ഭയം പിടികൂടാം, ഹൃദയാസ്വസ്ഥതകള്‍ വർദ്ധിക്കുകയും ചെയ്യും. സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ ചെലവ് വരും. ഇത് മാത്രമല്ല, അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. ജോലിസ്ഥലത്ത് സമ്മര്‍ദ്ദം വര്‍ദ്ധിക്കാം.  വീട്, വാഹനം എന്നിവയ്ക്കായി ധാരാളം പണം ചിലവാകാന്‍ ഇടയുണ്ട്.  

തുലാം രാശി  (Libra Zodiac Sign)

ശനിയും ചൊവ്വയും മുഖാമുഖം വരുമ്പോൾ ഈ രാശിക്കാർക്ക് അവരുടെ ജോലിയിൽ ഭാഗ്യം ലഭിക്കും.  സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണം വർദ്ധിക്കും. എന്നാല്‍,  പിതാവിഞ്റെ ആരോഗ്യത്തിൽ ആശങ്കയുണ്ടാകും. പിതാവിന് പരിക്കോ ഓപ്പറേഷനോ സംഭവിക്കാം. സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകും. 

വൃശ്ചികം രാശി  (Scorpio Zodiac Sign)

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയത്ത് അനുകൂല സാഹചര്യം ഉണ്ടാകും. പ്രവർത്തനശേഷിയിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. പഴയ രോഗങ്ങള്‍ വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്.  നേത്രസംബന്ധമായ പ്രശ്‌നങ്ങൾ അലട്ടും, ഇതിന് ധാരാളം പണ ചിലവും ഉണ്ടാകാം.  പിതാവിന്‍റെ ആരോഗ്യത്തിൽ ആശങ്കയുണ്ടാകും.  

മകരം രാശി (Capricorn Zodiac Sign)

ജ്യോതിഷ പ്രകാരം ഈ സമയത്ത് കുടുംബകാര്യങ്ങളിൽ ചിലവുകൾ വർദ്ധിക്കും. ഈ സമയത്ത് സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പഴയ ശത്രുക്കളും രോഗങ്ങളും ഈ സമയത്ത് വീണ്ടും പ്രത്യക്ഷപ്പെടാം. പിതാവിന്‍റെ ആരോഗ്യനില ശ്രദ്ധിക്കുക,  അത് ആശങ്കാജനകമായ സാഹചര്യത്തിലേയ്ക്ക് നയിക്കാം, 

കുംഭം  രാശി (Aquarius Zodiac Sign)    സമസപ്തക് യോഗ അദ്ധ്യാപനവുമായി ബന്ധപ്പെട്ട ആളുകൾക്ക് അനുകൂലമായ ഫലങ്ങൾ നൽകും. പ്രണയ ബന്ധങ്ങളിൽ പുരോഗതി ഉണ്ടാകും. വിവാഹ ജീവിതത്തിനും ഈ സമയം അനുകൂലമാണ്. ഈ സമയത്ത്, ബന്ധങ്ങളിൽ പുരോഗതിയോടൊപ്പം, മധുരവും ദൃശ്യമാകും. പെട്ടെന്ന് ധനലാഭം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകും. ഈ രാശിക്കാർക്ക് പൂർവിക സ്വത്തുക്കളിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കുട്ടികളെ സംബന്ധിച്ച് നല്ല വാർത്തകൾ ലഭിക്കും.

മീനം രാശി    (Pisces Zodiac Sign) 

ശനിയും ചൊവ്വയും മുഖാമുഖം നിൽക്കുന്നതിനാൽ മീനരാശിക്കാർക്ക് ജീവിതത്തില്‍ പ്രശ്നങ്ങൾ വര്‍ദ്ധിക്കും. ഈ സമയത്ത് ഹൃദയാസ്വസ്ഥതകള്‍ വർദ്ധിക്കും. സന്തോഷത്തിൽ കുറവുണ്ടാകാം. സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. അമ്മയുടെ ആരോഗ്യം ഉത്കണ്ഠ വർദ്ധിപ്പിക്കും. വീട്, വാഹനം എന്നിവയുടെ കാര്യത്തിൽ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് കൂടുതല്‍ സമ്മര്‍ദ്ദത്തിന് സാധ്യത.  പിതാവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കും.   

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link