Shani Vakri 2023: ശനിയുടെ വക്രഗതി ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ജൂൺ 17 മുതൽ ബമ്പർ നേട്ടങ്ങൾ!

Mon, 12 Jun 2023-12:45 pm,

Shani Vakri 2023:  ജ്യോതിഷ പ്രകാരം നീതിയുടെ ദേവനായ ശനി ഉടൻതന്നെ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  ജൂൺ 17 മുതൽ ശനി പിന്നോക്കം ചലിക്കാൻ തുടങ്ങും. ഇത് നവംബർ 4 വരെ തുടരും.  ശനി കുംഭ രാശിയിൽ വക്രഗതിയിൽ ചലിക്കുന്നത് 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുംത്തും. 30 വർഷത്തിനു ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിൽ നിൽക്കുന്നതിനാൽ ഈ സമയം ശനിയുടെ പ്രതിലോമ ചലനം വളരെ പ്രധാനമാണ്.

ശനിയുടെ ഈ ചലനം കൂടുതൽ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നൽകിയേക്കും എന്നാണ് പറയുന്നത്. അതിനാൽ ഈ സമയം ക്ഷമയോടെ സംയമനത്തോടെ മുന്നോട്ടു പോകണം.  എന്നാൽ കുംഭ രാശിയിലെ ശനിയുടെ പ്രതിലോമ ചലനം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

മേടം (Aries): ശനിയുടെ പ്രതിലോമ ചലനം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ ആളുകൾക്ക് ബിസിനസിൽ വൻ ലാഭമുണ്ടാക്കും.  ബിസിനസ്സിൽ വിപുലീകരണം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വർദ്ധന ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. പ്രതീക്ഷിക്കാത്തിടത്തു നിന്നും ലഭിക്കുന്ന പണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

 

ഇടവം (Taurus): ശനിയുടെ പിന്തിരിപ്പൻ ചലനം ഇടവ രാശിക്കാർക്ക് ഭാഗ്യം തെളിയിക്കും. വീട്ടുകാരുടെ പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന പണികളെല്ലാം പൂർത്തീകരിക്കും. ശനിയുടെ കൃപയാൽ നിങ്ങളുടെ വലിയ ആഗ്രഹങ്ങളൊക്കെയും സഫലമാകും. ജോലിയിൽ വൻ പുരോഗതിയുണ്ടാകും. വരുമാനം വർദ്ധിക്കും. ഇണയുമായി നല്ല സമയം ചെലവഴിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

മിഥുനം (Gemini):  വക്രി ശനി മിഥുന രാശിക്കാർക്ക് മികച്ച വിജയം നൽകും. നിങ്ങൾ അന്വേഷിച്ചിരുന്ന അവസരങ്ങൾ നിങ്ങൾ കണ്ടെത്തും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും.  ധനനേട്ടം ഉണ്ടാകും.  ചില ജോലികൾ പൂർത്തിയാക്കുന്നതിലൂടെ  നിങ്ങൾക്ക് സമാധാനവും സംതൃപ്തിയും ലഭിക്കും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ശനി കൃപ 5 മാസത്തേക്ക് ഉണ്ടാകും ഇതിലൂടെ ധാരാളം ഗുണങ്ങൾ ലഭിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കാൻ സാധ്യത, വരുമാനം വർദ്ധിക്കും. വലിയ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടും. വീട്-വസ്തു എന്നിവ വാങ്ങാൻ യോഗം.  ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. എന്നിരുന്നാലും ഈ സമയം ചില ആളുകൾക്ക് വെല്ലുവിളിയാകും.  അതിനാൽ അവർ അത് മനസ്സിലാക്കി ക്ഷമയോടെ പ്രവർത്തിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link