Shani Nakshatra Gochar: ശനി സംക്രമണം; മെയ് 12 മുതൽ ഈ 6 രാശിക്കാരെ രോഗങ്ങൾ വേട്ടയാടും!
ശനിയുടെ രാശിമാറ്റം 6 രാശിക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം
മേടം: ശനിയുടെ സംക്രമം മൂലം മേടം രാശിക്കാർക്ക് വ്യത്യസ്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. അലസത, തലവേദന തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. ഈ കാലയളവിൽ, നിങ്ങൾക്ക് വിട്ടുമാറാത്ത രോഗങ്ങൾ ഈ രാശിക്കാരെ വേട്ടയാടും. അശ്രദ്ധ വലിയ ചിലവുണ്ടാക്കും. അതിനാൽ മദ്യപാനം, ഭക്ഷണ കാര്യങ്ങൾ എന്നിവയിൽ അതീവ നിയന്ത്രണം ആവശ്യമാണ്.
കർക്കടകം: ശനിയുടെ സംക്രമം കർക്കടകം രാശിക്കാർക്ക് കാല് വേദനയോ ഏതെങ്കിലും തരത്തിലുള്ള നാഡീസംബന്ധമായ പ്രശ്‌നങ്ങളോ ഉണ്ടാക്കും. ഈ സാഹചര്യത്തിൽ കർക്കടകം രാശിക്കാർ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. സൂക്ഷിച്ചില്ലെങ്കിൽ കർക്കടക രാശിക്കാർക്ക് ഈ വർഷം ഗുരുതരമായ അസുഖം വന്നേക്കാം.
വൃശ്ചികം: വൃശ്ചിക രാശിയെ സംബന്ധിച്ചിടത്തോളം ശനിയുടെ സംക്രമണം കാൽ വേദന, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. ശനി സംക്രമണം കാരണം സന്തോഷം കുറയും. വ്യത്യസ്ത ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ഈ കാലയളവിൽ ആരോഗ്യം നിലനിർത്താൻ കർക്കടക രാശിക്കാർ മദ്യപാനവും മോശം ഭക്ഷണശീലങ്ങളും ഒഴിവാക്കണം. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനും പച്ചക്കറികളും തേങ്ങയും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കണം.
മകരം: മകരം രാശിക്കാർക്ക് കണ്ണ്, പല്ല് വേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവിൽ പലർക്കും കാഴ്ചക്കുറവിനെ മറികടക്കാനായി കണ്ണട ധരിക്കേണ്ടി വന്നേക്കാം. ഈ സാഹചര്യത്തിൽ, സൺഗ്ലാസുകൾ ഉപയോഗിച്ച് കണ്ണുകളുടെ ആരോഗ്യം ശരിയായി പരിപാലിക്കണം. കണ്ണുകൾ തണുത്ത വെള്ളം ഉപയോഗിച്ച് പതിവായി വൃത്തിയാക്കണം. കൂടാതെ, ശനി സംക്രമണം ദന്ത സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം.
കുംഭം: ശനിയുടെ സംക്രണം കാരണം കുംഭ രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും അലസതയും അനുഭവപ്പെടാം. ആത്മവിശ്വാസം കുറയും. കണ്ണിനും പല്ലിനും വേദനയുണ്ടാകാം. ശനിയുടെ സ്ഥാനം അനുസരിച്ച് മെയ് മാസത്തിന് ശേഷം ഈ രാശിക്കാരുടെ ആരോഗ്യനില വഷളാകാനും സാധ്യതയുണ്ട്. സമ്മർദ്ദം, കാല് വേദന, നടുവേദന എന്നിവയും അനുഭവപ്പെട്ടേക്കാം. ഈ കാലയളവിൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം ചെലവ് വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്.
മീനം: മീനം രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ വ്യത്യസ്ത പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഉറക്കമില്ലായ്മ, കാല് വേദന, എന്നിവ നേരിടാം. ചെറിയ പരിക്കുകളോ ആരോഗ്യപ്രശ്നങ്ങളോ കൊണ്ട് ഇവർ അസ്വസ്ഥരായേക്കാം. അതിനാൽ ഇവർക്ക് ആശുപത്രിയിലോ ഡോക്ടറുടെ ക്ലിനിക്കിലോ ഇടയ്ക്കിടെ പോകേണ്ടി വന്നേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)