Saturn Transit 2023: വിപരീത രാജയോഗം: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം

Thu, 15 Dec 2022-2:00 pm,

കർക്കടകം: ജ്യോതിഷ പ്രകാരം കുംഭ രാശിയിലേക്കുള്ള ശനിയുടെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. കർക്കടകത്തിലെ എട്ടാമത്തെ ഭാവമാണ് ശനിദേവനുള്ളത്. ജനുവരി 17 ന് ശനി രാശിമാറും.  ഇതിലൂടെ ശനി വിപരീത രാജയോഗം സൃഷ്ടിക്കും. അത്തരമൊരു സാഹചര്യത്തിൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് നേട്ടമുണ്ടാകും. ഇവർക്ക് ലഭിക്കുന്ന ബഹുമാനത്തിലും ആദരവിലും വർദ്ധനവുണ്ടാകും. ഈ സമയത്ത് വ്യവസായികൾക്കും വമ്പിച്ച ആനുകൂല്യങ്ങൾ ലഭിക്കും മാത്രമല്ല കാലങ്ങളായി ലഭിക്കില്ലെന്ന് വിചാരിച്ചിരുന്ന പണം തിരികെ ലഭിക്കും. 

കന്നി: കന്നി രാശിയുടെ ആറാം ഭാവത്തിലൂടെയാണ് ശനി രാശിമാറുന്നത്. ഇതിലൂടെ വിപരീത രാജയോഗം രൂപപ്പെടും. കോടതി വ്യവഹാരങ്ങളിൽ നിന്നും മോചനം ലഭിക്കും. പഴയ കടം, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിൽ നിന്നും ആശ്വാസം. വിദ്യാർത്ഥികൾക്കും ഈ സമയം അനുകൂലമാണ്. 

 

ധനു: ജ്യോതിഷ പ്രകാരം ധനു രാശിയുടെ മൂന്നാം ഭാവത്തിന്റെ അധിപൻ ശനിയാണ്.  പുതു വർഷാരംഭത്തിൽ ഈ രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും മോചനം ലഭിക്കും.  ഈ രാശിയുടെ മൂന്നാം ഭാവത്തിലൂടെയാണ് ശനിയുടെ രാശിമാറ്റം. ഈ വർഷം മുഴുവനും ധനു രാശിക്കാർക്ക് ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും വരുമാന വർദ്ധനവിനുമുള്ള കടുത്ത സാധ്യത.

മീനം: മീന രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശനി രാശിമാറുന്നത്.  ശനി ഈ ഭവനത്തിലേക്ക് രാശിമാറുന്നതിലൂടെ വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ദീർഘകാലമായി ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഈ സമയം വലിയ ആശ്വാസം നൽകും.  ഈ രാശിക്കാർക്ക് ഈ സമയത്ത് പുരോഗതിയുടെ എല്ലാ വഴികളും തുറക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link