Saturn Transit 2023: അടുത്ത ഒന്നര വർഷത്തേക്ക് ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം!!
ജ്യോതിഷ പ്രകാരം 2025-ൽ ശനി കുംഭം വിട്ട് മകരം രാശിയിൽ പ്രവേശിക്കും. ശനിയുടെ കുംഭത്തിലെ പ്രവേശനം ചില രാശിക്കാര്‍ക്ക് ശുഭമെങ്കില്‍ ചില രാശിക്കാർക്ക് ഏറെ അശുഭകാലമാണ് സമ്മാനിച്ചിരിയ്ക്കുന്നത്. എന്നാല്‍, ശനി ചില രാശിക്കാര്‍ക്ക് ഏറെ ശുഭകരമായ സമയം സമ്മാനിച്ചിരിയ്ക്കുകയാണ്. അതായത്, ഈ രാശിക്കാര്‍ക്ക് 2025 വരെ അടിപൊളി സമയമാണ് ശനി നല്‍കുക. 2025 വരെ ശനി ഏത് രാശിക്കാര്‍ക്കാണ് ഭാഗ്യം സമ്മനിയ്ക്കുക എന്ന് അറിയാം...
മേടം രാശി (Aries Zodiac Sign) കുംഭം രാശിയിൽ ശനിയുടെ സാന്നിധ്യം മേടം രാശിക്കാർക്ക് ഏറെ ശുഭവാർത്തകൾ നല്‍കും. ഈ കാലയളവിൽ ഈ രാശിക്കാര്‍ സാമ്പത്തിക പുരോഗതി കൈവരിയ്ക്കും, ബിസിനസ്സിൽ വൻ വിജയമുണ്ടാകും. കുംഭ രാശിയിലെ ശനി സംക്രമണം ഈ കാലയളവിൽ ഈ രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങൾ നൽകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും.
ഇടവം രാശി (Taurus Zodiac Sign)
സ്വന്തം രാശിയായ കുംഭത്തിൽ ശനിയുടെ സാന്നിധ്യം ഇടവം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത്, ഈ രാശിക്കാർക്ക് അവരുടെ കരിയറിൽ വളർച്ച ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകും. കൂടാതെ, വിജയകരമായ സംരംഭങ്ങൾക്ക് അവസരമുണ്ടാകും.
ചിങ്ങം രാശി (Leo Zodiac Sign)
ശനിയുടെ സംക്രമണം 2025 വരെ ചിങ്ങം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നല്‍കും. കുംഭ രാശിയിൽ ശനി സഞ്ചരിക്കുന്ന കാലയളവ് ചിങ്ങം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ സ്ഥിരതയും സന്തോഷവും നല്‍കും. ഏഴാം ഭാവത്തിൽ ശനിയുടെ സ്ഥാനം മൂലം വ്യക്തിക്ക് വിവിധ മേഖലകളിൽ വിജയം ലഭിക്കും. ഈ സമയത്ത് സാമ്പത്തിക നേട്ടം ഉണ്ടാകും. സമൂഹത്തിൽ ഒരു പുതിയ വ്യക്തിത്വം സൃഷ്ടിക്കുന്നതിൽ ഈ രാശിക്കാര്‍ വിജയിക്കും.
തുലാം രാശി (Libra Zodiac Sign) കുംഭ രാശിയില്‍ ശനിയുടെ സംക്രമണം തുലാം രാശിക്കാര്‍ക്ക് ഏറെ ശുഭ ഫലങ്ങള്‍ സമ്മാനിയ്ക്കും. ഈ രാശിക്കാര്‍ തൊഴില്‍ രംഗത്ത് ശോഭിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകും. കൂടാതെ, ബിസിനസ്സിൽ വിജയം ഉണ്ടാകും. മാത്രമല്ല, ഈ സമയത്ത് പങ്കാളിത്തത്തോടെയുള്ള ഏത് സംരംഭവും ശുഭകരമാണെന്ന് തെളിയിക്കും.
വൃശ്ചികം രാശി (Scorpio Zodiac Sign)
ജ്യോതിഷ പ്രകാരം, വൃശ്ചികം രാശിക്കാർക്ക് ഈ സമയം സാമ്പത്തിക പുരോഗതി ഉണ്ടാകും. കൂടാതെ, വ്യക്തിയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടും. കുംഭത്തിൽ ശനിയുടെ സംക്രമണം ഈ രാശിക്കാർക്ക് പല മേഖലകളിലും വിജയം നല്‍കും. കൂടാതെ, പുരോഗതിക്കുള്ള അവസരങ്ങൾ തുറന്നുകിട്ടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)