Shani Nakshtra Yoga: 82 ദിവസങ്ങൾക്ക് ശേഷം ശനി ചതയം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാരുടെ ആസ്തി കുതിച്ചുയരും!

Sun, 14 Jul 2024-9:30 am,

Shani In Shatabhisha Nakshatra: നവഗ്രഹങ്ങളിലെ പ്രധാന ഗ്രഹങ്ങളിലൊന്നാണ് ശനി. കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഗ്രഹമാണിത്. ഇതോടൊപ്പം ഏഴര ശനി കണ്ടക ശനിയുള്ള ഒരേയൊരു ഗ്രഹമാണിത്

ഒൻപത് ഗ്രഹങ്ങളിൽ ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. അത്തരമൊരു സാഹചര്യത്തിൽ ഒരു രാശിചക്രം മൊത്തത്തിൽ പൂർത്തിയാക്കാൻ 30 വർഷത്തെ സമയമെടുക്കും. രാശി മാറുന്നതിനൊപ്പം നക്ഷത്രവും ശനി മാറ്റും. ഈ സമയത്ത് ശനി പൂരുരുട്ടാതി നക്ഷത്രത്തിലാണ്.

ഇനി ഒക്‌ടോബർ 3 ന് രാഹുവിൻ്റെ നക്ഷത്രരാശിയായ ചതയം നക്ഷത്രത്തിൽ ശനി പ്രവേശിക്കും. രാഹുവിനെ നിഴൽ ഗ്രഹമായും പാപ ഗ്രഹവുമായി കണക്കാക്കുന്നു. ശനിയുടെ ഈ നക്ഷത്രമാറ്റം ചില രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. എന്നാൽ മറ്റു ചിലർ സൂക്ഷിക്കണം.

ഇനി ഒക്‌ടോബർ 3 ന് രാഹുവിൻ്റെ നക്ഷത്രരാശിയായ ചതയം നക്ഷത്രത്തിൽ ശനി പ്രവേശിക്കും. രാഹുവിനെ നിഴൽ ഗ്രഹമായും പാപ ഗ്രഹവുമായി കണക്കാക്കുന്നു. ശനിയുടെ ഈ നക്ഷത്രമാറ്റം ചില രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. എന്നാൽ മറ്റു ചിലർ സൂക്ഷിക്കണം.

ശനി ചതയം നക്ഷത്രത്തിലേക്ക് നീങ്ങുമ്പോൾ ഏതൊക്കെ രാശിക്കാർക്ക് നേട്ടങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം.

 

ഒക്‌ടോബർ മൂന്നിന് ഉച്ചയ്ക്ക് 12: 30  നാണ് ശനി ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ഡിസംബർ 27 വരെ ഇവിടെ തുടരും

27 രാശികളിൽ 24 മത്തെ നക്ഷത്രമാണ് ചതയം നക്ഷത്രം. ഇതിലൂടെ ഗുണം ലഭിക്കുന്ന രാശികൾ ഏതൊക്കെ അറിയാം...

 

ഇടവം (Taurus): ശനി ചതയം  നക്ഷത്രത്തിൽ പ്രവേശിക്കുകയും ഈ രാശിയുടെ പത്താം ഭാവത്തിൽ ഇരിക്കുകയും ചെയ്യുന്നതിലൂടെ ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഈ മാറ്റം കരിയർ ഭവനത്തിലാണ് നടക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർക്ക് അവരുടെ കരിയറിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും

ധനു (Sagittarius): ശനി ഈ നക്ഷത്രത്തിൽ പ്രവേശിക്കുകയും മൂന്നാം ഭാവത്തിൽ തുടരുകയും ചെയ്യുന്ന  സാഹചര്യത്തിൽ ഇവരുടെ ഭൗതിക സന്തോഷംവർധിക്കും. തൊഴിൽ മേഖലയിൽ നേട്ടങ്ങൾ, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാൻ കഴിയും, മികച്ച തൊഴിലവസരങ്ങൾ ലഭിക്കും, ജോലിസ്ഥലത്ത് ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കും, ഇതോടൊപ്പം സഹപ്രവർത്തകരുമായി നല്ല ബന്ധം രൂപപ്പെടുകയും ബഹുമാനം വർദ്ധിക്കുകയും ചെയ്യും,  ബിസിനസിലും ലാഭം ലഭിക്കും, പ്രണയ ജീവിതവും നല്ലതായിരിക്കും

മേടം (Aries): ഈ രാശിയിൽ ശനി ശതഭിഷ നക്ഷത്രത്തിൽ പ്രവേശിച്ച് പതിനൊന്നാം ഭാവത്തിൽ വരും. ഇതിനെ ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും ഭാവനമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ശനി രാഹുവിൻ്റെ രാശിയിൽ വരുന്നതോടെ ഈ രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലമാകും. പൂർത്തിയാക്കാൻ വിഷമിച്ചിരുന്ന ജോലി പൂർത്തിയാകും, കടം വാങ്ങിയ പണം തിരികെ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും, ജീവിതത്തിൽ ഏറെ നാളായി തുടരുന്ന പ്രശ്‌നങ്ങൾ അവസാനിക്കും, ആരോഗ്യവും മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link