School opening: അക്ഷര മധുരം നുകരാൻ കുരുന്നുകളെത്തി; കളിചിരികൾ നിറഞ്ഞ് പ്രവേശനോത്സവം

Thu, 01 Jun 2023-3:33 pm,

വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സർക്കാർ പ്രവേശനോത്സവം സംഘടിപ്പിച്ചത്.

സംസ്ഥാനത്താകെ 6849 എൽ പി സ്‌കൂളുകളും 3009 യു പി സ്‌കൂളുകളുമാണുള്ളത്.

ഇതിന് പുറമെ, 3128 ഹൈസ്‌കൂളുകളും 2077 ഹയർ സെക്കണ്ടറി സ്‌കൂളുകളും ഉണ്ട്.

359 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളും സംസ്ഥാനത്ത് ഉണ്ട്. 

സർക്കാർ, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്.

അൺ എയിഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452  ആണ്.

വിദ്യാഭ്യാസജീവിതത്തിന് തുടക്കം കുറിക്കുന്ന കുട്ടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകൾ നേർന്നു.

മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തവണ 210 പ്രവർത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഇനി മുതൽ മധ്യവേനൽ അവധി ഏപ്രിൽ ആറ് മുതലായിരിക്കും.

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കാനാണ് നിലവിലെ തീരുമാനം.

ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ എല്‍പി സ്‌കൂല്‍ അനുവദിച്ചു.

45,000 ക്ലാസ് മുറികള്‍ സാങ്കേതികവിദ്യാ സൗഹൃദമാക്കി.

എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കംപ്യൂട്ടര്‍ ലാബ് സൗകര്യം ഒരുക്കി.

അക്കാദമിക രംഗത്ത് മികവിനായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയെന്നും മന്ത്രി അറിയിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link