Schools Reopen: കനത്ത കോവിഡ് നിയന്ത്രണത്തില്‍ സ്കൂളുകള്‍ തുറന്ന് നിരവധി സംസ്ഥാനങ്ങള്‍

Mon, 02 Aug 2021-6:42 pm,

ഉത്തരാഖണ്ഡ്  (Uttarakhand)  സര്‍ക്കാര്‍ സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിയ്ക്കുകയാണ്. ആഗസ്റ്റ്‌ 2, തിങ്കളാഴ്ച മുതല്‍ ,  9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളിലെത്തി പഠിക്കാനുള്ള അവസരം ഒരുക്കിയിരിയ്ക്കുകയാണ്. കോവിഡ് -19 പ്രോട്ടോക്കോള്‍  കർശനമായി പാലിക്കാൻ എല്ലാ സ്കൂളുകളോടും സര്‍ക്കാര്‍  ആവശ്യപ്പെട്ടിട്ടുണ്ട്, വിദ്യാർത്ഥികളുടെ എണ്ണം കൂടുതലുള്ള അവസരത്തില്‍  രണ്ട് ഷിഫ്റ്റുകളിലായി ക്ലാസുകൾ പ്രവർത്തിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെ അറിയിച്ചു.

പഞ്ചാബിലും (Punjab) കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്‌ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്ക് മാസ്ക്  ധരിയ്ക്കുക, സാമൂഹിക  അകലം പാലിയ്ക്കുക,  കൈകള്‍ കൂടെക്കൂടെ  സാനിട്ടൈസ്  ചെയ്യുക  തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍  സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

 

ഛത്തീസ്ഗഢ് (Chhattisgarh) സര്‍ക്കാര്‍   50%  ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട്  സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി നല്‍കി.  നിലവില്‍  10, 12 ക്ലാസുകള്‍ക്കാണ്   സ്കൂളില്‍ ക്ലാസുകള്‍ ആരംഭിച്ചിരിയ്ക്കുന്നത്.  കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് കുറവോ 1 ശതമാനമോ ആയ ജില്ലകളിൽ മാത്രമാണ്  സ്കൂളുകൾ വീണ്ടും തുറക്കാന്‍  അനുവാദം നല്‍കിയിരിയ്ക്കുന്നത്.

ഹിമാചൽ പ്രദേശ് (Himachal Pradesh)  സർക്കാർ 10-12 ക്ലാസുകൾക്കുള്ള ക്ലാസുകള്‍ സ്കൂളില്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. സ്കൂൾ സമയങ്ങളിൽ കോവിഡ് -19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. 

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍ പ്രദേശ്‌  (Uttar Pradesh ) കോവിഡിനെ  ശക്തമായി  നേരിട്ടു എന്നുവേണം പറയാന്‍.  കോവിഡ്  വ്യാപനം നിയന്ത്രിച്ച സംസ്ഥാനം ആഗസ്റ്റ് 16 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ സ്കൂളില്‍ ആരംഭിക്കാന്‍ അനുവാദം നല്‍കി.  ഒരേസമയം 50% കുട്ടികളാണ് സ്കൂളില്‍ എത്തി  പഠനം നടത്തുക.  കൂടാതെ, കോവിഡ്  പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link