Lunar Eclipse 2024: 2024ലെ രണ്ടാമത്തെ ചന്ദ്ര​ഗ്രഹണം എപ്പോൾ? ഇന്ത്യയിൽ ദൃശ്യമാകുമോ?

Wed, 26 Jun 2024-5:20 pm,

മാർച്ച് 25ന് ഈ വർഷത്തെ ആദ്യ ചന്ദ്ര​ഗ്രഹണം സംഭവിച്ചു കഴിഞ്ഞു. 

 

ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്ര​ഗ്രഹണം സെപ്റ്റംബർ 18ന് സംഭവിക്കും. രാവിലെ 6.11ന് തുടങ്ങി അടുത്ത ദിവസം രാവിലെ 10.17ന് ​ഗ്രഹണം അവസാനിക്കും. ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷത്തിലെ പൗർണ്ണമി നാളിലാണ് ഗ്രഹണം സംഭവിക്കുക.

 

തെക്കേ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിൽ ഈ ഗ്രഹണം കാണാൻ സാധിക്കും. എന്നാൽ ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. 

 

സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി എത്തുമ്പോൾ സൂര്യന്റെ പ്രകാശം ചന്ദ്രനിൽ വീഴാതിരിക്കുമ്പോഴാണ് ചന്ദ്ര​ഗ്രഹണം സംഭവിക്കുന്നത്. ഈ സമയം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു.

 

ജ്യോതിഷമനുസരിച്ച്, ഗ്രഹണത്തിന്റെ സുതക് കാലവും പ്രധാനമാണ്. ഗ്രഹണത്തിന് ഏകദേശം ഒമ്പത് മണിക്കൂർ മുമ്പ് സൂതക് കാലം ആരംഭിക്കുന്നു. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തതിനാലും ഭാഗിക ചന്ദ്രഗ്രഹണമായതിനാലും, ഈ സുതക് കാലം ഇന്ത്യയിൽ സാധുവല്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link