Manju Warrier: ഹൗ ഓൾഡ് ആർ യൂ? മഞ്ജു വാര്യരുടെ കിടിലൻ ചിത്രങ്ങൾ കാണാം
1996ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ മഞ്ജു ശ്രദ്ധിക്കപ്പെട്ടു.
സല്ലാപത്തിൽ അഭിനയിക്കുമ്പോൾ മഞ്ജുവിൻറെ പ്രായം 18 വയസായിരുന്നു.
ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് മഞ്ജു വാര്യർ സ്വന്തമാക്കി.
കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും മഞ്ജു അർഹയായി.
1998ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതിന് പിന്നാലെ മഞ്ജു വാര്യർ സിനിമയിൽ നിന്ന് വിട്ടുനിന്നു.
14 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2012ൽ പുറത്തിറങ്ങിയ ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേയ്ക്ക് മടങ്ങി എത്തിയത്.
മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.
43-ാം വയസിലും സൌന്ദര്യം അതേപടി നിലനിർത്തുന്ന മഞ്ജു വാര്യർ പഴയ കാലത്തെ അതേ ചുറുചുറുക്കോടെയാണ് അഭിനയിക്കുന്നത്.