Rini Raj: സാരിയിൽ ക്യൂട്ട് ലുക്കിൽ സീരിയൽ താരം റിനി രാജ്, ചിത്രങ്ങൾ വൈറൽ

Thu, 15 Sep 2022-10:12 pm,

മരംകൊത്തി എന്ന സിനിമയിലൂടെയാണ് റിനി രാജ് അഭിനയത്തിലേക്ക് വരുന്നതെങ്കിലും ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയിലെ ബാലചന്ദ്രിക എന്ന കഥാപാത്രമാണ് റിനിയെ മലയാളികൾക്ക് കൂടുതൽ സുപരിചിതയാക്കി മാറ്റിയത്. 

അഞ്ച് വര്ഷത്തോളമുണ്ടായിരുന്ന സീരിയലിന്റെ മൂന്നാമത്തെ സീസണിലാണ് റിനി അഭിനയിക്കാൻ എത്തുന്നത്. പ്രേക്ഷകർ ഇരുകൈയും നീട്ടി റിനിയെ സ്വീകരിക്കുകയും ചെയ്തു.

മരംകൊത്തി എന്ന സിനിമയ്ക്ക് ശേഷം റിനി സ്മാർട്ട് ബോയ്സ്, ഒറ്റക്കോലം തുടങ്ങിയ മലയാള സിനിമകളിലും നിഴൽ, പട്ടൈ കലപ്പ് തുടങ്ങിയ സിനിമകളിലും റിനി അഭിനയിച്ചിരുന്നു. 

മംഗല്യപട്ട് ആയിരുന്നു റിനിയുടെ ആദ്യ സീരിയൽ. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ പങ്കെടുത്തതോടെ റിനിയ്ക്ക് കൂടുതൽ ആരാധകരെ ലഭിച്ചു. 

റിനി സ്റ്റാർ മാജിക്കിലെ ഒരു സ്ഥിരം സാന്നിദ്ധ്യമാണ്. കസ്തൂരിമാനാണ് റിനി അവസാനം അഭിനയിച്ച പരമ്പര. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം റിനി വളരെ സജീവമായിട്ടുള്ള ഒരാളാണ്. 

 

തന്റെ പുതിയ ഫോട്ടോസും റീൽസും വിശേഷങ്ങളുമെല്ലാം റിനി അതിലൂടെയാണ് പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഹാഫ് സാരിയിലുള്ള റിനിയുടെ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. 

റിനിയെ കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ബാലയാണോ ഇതെന്ന് പലരും ചോദിച്ചു പോകുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link