Zinc Deficiency: ശരീരത്തിൽ സിങ്കിന്റെ അഭാവം ഉണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
പ്രതിദിനം 50-100 വരെ മുടി നഷ്ടപ്പെടുന്നത് സാധാരണയായി കണക്കാക്കപ്പെടുന്നു. സാധാരണയേക്കാൾ കൂടുതൽ ഇഴകൾ നഷ്‌ടപ്പെടുന്നതിനെയാണ് മുടികൊഴിച്ചിൽ എന്ന് വിളിക്കുന്നത്.
സിങ്കിന്റെ കുറവ് നഖങ്ങളുടെ വളർച്ചയെ ബാധിക്കുകയും അവ പൊട്ടുന്നതിന് ഇടയാക്കുകയും ചെയ്യും.
വയറിളക്കം സിങ്കിന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്.
വിശപ്പില്ലായ്മയും ശരീരത്തിൽ നിന്ന് അമിതമായ ജലനഷ്ടവും (വയറിളക്കം മൂലം) കാരണം വളരെ വേഗത്തിൽ ശരീരഭാരം കുറയുന്നു.
സിങ്കിന്റെ അഭാവത്തിന്റെ ആദ്യ ലക്ഷണമാണ് വിശപ്പില്ലായ്മ. സിങ്കിന്റെ കുറവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ലക്ഷണങ്ങൾക്ക് വളരെ മുമ്പ് തന്നെ വിശപ്പില്ലായ്മ അനുഭവപ്പെടാം.