Jacqueline Fernandez: സില്‍വര്‍ ലെഹങ്കയില്‍ ജാക്വലിൻ ഫെർണാണ്ടസ്, ചിത്രങ്ങള്‍ വൈറല്‍
ജാക്വലിൻ ഫെർണാണ്ടസ് ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഇപ്പോള്‍. ശ്രീലങ്കൻ സുന്ദരി എന്നാണ് ജാക്വലിൻ ഫെർണാണ്ടസ് അറിയപ്പെടുന്നത്.
പുറത്തുനിന്നെത്തി ഇന്ത്യയെ സ്വന്തമാക്കിയ താരമെന്ന ബഹുമതിയും ജാക്വലിൻ ഫെർണാണ്ടസിനുണ്ട് . ജാക്വലിൻ ഫെർണാണ്ടസ് ശ്രീലങ്കയിൽ ജനിച്ചിട്ടുണ്ടാകാം, പക്ഷേ ഹൃദയവും സംസ്കാരവും കൊണ്ട് പൂർണ്ണമായും ഇന്ത്യാക്കാരിയാണ് ഇപ്പോള്‍.
ജാക്വലിൻ ഫെർണാണ്ടസ് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ജാക്വലിൻ ഫെർണാണ്ടസ് ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. അതിശയിപ്പിക്കുന്ന ഫാഷൻ രൂപഭാവങ്ങളിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ ദിവ ഒരിക്കലും പരാജയപ്പെടുന്നില്ല.
സെൽഫി എന്ന ചിത്രത്തിലെ 'ദീവാനെ' എന്ന ഗാനത്തിന്റെന്‍റെ ചിത്രീകരണത്തിനായി ജാക്വലിൻ ഫെർണാണ്ടസ്, തിളങ്ങുന്ന വെള്ളി നിറത്തിലുള്ള ലെഹങ്ക അണിഞ്ഞിരുന്നു. മില്യൺ ഡോളർ പുഞ്ചിരി തൂകിയുള്ള ജാക്വലിൻ ഫെർണാണ്ടസിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്...