Kriti Sanon: കളര്‍ഫുള്‍ സാരി, സ്റ്റൈലിഷ് ബ്ലൗസ്, കൃതി സനോന്‍റെ ചിത്രങ്ങള്‍ വൈറല്‍

Mon, 07 Nov 2022-7:16 pm,

അഭിനയവും താരത്തിന്‍റെ  ഫാഷനും സ്റ്റൈലും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.  ഇത്തവണയും കൃതി തന്‍റെ സ്‌റ്റൈലിലൂടെ ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. 

ഇത്തവണ കൃതി സാരിയണിഞ്ഞാണ് എത്തിയത്.  കളര്‍ഫുള്‍ സാരിയും ഒപ്പം സ്റ്റൈലിഷ് ബ്ലൗസുമാണ് താരം ധരിച്ചിരുന്നത്. 

 സ്‌ട്രാപ്പ്‌ലെസ് പ്ലംഗിംഗ് ബ്ലൗസും കളര്‍ഫുള്‍ ക്രേപ്പ്  സാരിയും ധരിച്ചെത്തിയ കൃതി വളരെ മനോഹരിയായി കാണപ്പെട്ടു.  സാരിയിൽ താരത്തിന്‍റെ ചിത്രങ്ങള്‍ ഏറെ പെട്ടന്നാണ് വൈറലായി മാറിയത്. 

 കൃതി സനോന്‍റെ പുതിയ ബോൾഡ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്. ഹോളി ആഘോഷം ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് കൃതി എത്തിയത്.    

കൃതി സനോന്‍റെ  അടുത്ത ചിത്രം വരുൺ ധവനൊപ്പം ‘ഭേഡിയ’യാണ്.   താരങ്ങള്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ്.  'ഭേഡിയ'യിലെ കൃതിയുടെ കഥാപാത്രം താരത്തിന്‍റെ മറ്റ് സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link