Tejasswi Prakash: ഹൈ വെയ്സ്റ്റ് സ്ലിറ്റ് ബ്ലാക്ക് ഗൗണില്‍ തേജസ്വി പ്രകാശ്, അമ്പരന്ന് സോഷ്യല്‍ മീഡിയ
ബിഗ് ബോസ് താരങ്ങളായ തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുള്ള പ്രണയം എന്നും വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്‍റെ പുത്തന്‍ ചൂടന്‍ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് തേജസ്വി പ്രകാശ്.
ടിവിയിലെ നാഗിൻ സുന്ദരി തേജസ്വി പ്രകാശിന്‍റെ കിടിലൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിയ്ക്കുകയാണ്.
സീരിയല്‍ താരം തേജസ്വി പ്രകാശിന് ആരാധകര്‍ ഏറെയാണ്. കൂടാതെ നടി ഇൻസ്റ്റാഗ്രാമിലും വളരെ സജീവമാണ്.
അടുത്തിടെ നടന്ന പരിപാടിയിൽ തേജസ്വി പ്രകാശ് ഹൈ വെയ്സ്റ്റ് സ്ലിറ്റ് ബ്ലാക്ക് ഗൗൺ ധരിച്ചാണ് എത്തിയത്. നാഗിൻ സുന്ദരി തേജസ്വി പ്രകാശിന്‍റെ ഏറ്റവും പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
മിന്ത്രയുടെ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, കറുത്ത ഹൈ വെയ്സ്റ്റ് സ്ലിറ്റ് ബ്ലാക്ക് ഗൗൺ ആണ് താരം ധരിച്ചിരുന്നത്. അതീവ ഗ്ലാമറസായിട്ടാണ് താരം കാണപ്പെടുന്നത്.