Shamna Kasim : വയലറ്റ് സ്യൂട്ടിൽ സ്റ്റൈലിഷായി ഷംന കാസിം; ചിത്രങ്ങൾ കാണാം
വയലറ്റ് സ്യൂട്ടിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഷംന കാസിം. താരം തന്നെയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ശ്രേയ ലേബൽ ഡിസൈൻ ചെയ്ത ഡ്രസ്സ് അണിഞ്ഞാണ് താരം എത്തിയത്.
മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004 ൽ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഷംന കാസിം.
തന്റെ വിവാഹത്തിന്റെ തയ്യാറെടുപ്പിലാണ് താരമിപ്പോൾ. ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.