Shani Dev Blessing: മയങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണര്‍ത്തും, ശനി ദേവന്‍റെ കൃപ നല്‍കും ഈ ഉപായങ്ങള്‍

Sat, 18 Nov 2023-10:59 am,

ശനിയാഴ്ച ദിവസം ഒരു വ്യക്തി ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ശനി ദേവനെ പൂജിക്കുന്നതിലൂടെ പ്രത്യേക ഫലങ്ങൾ ലഭിക്കും. ഈ ദിവസം നടത്തുന്ന ചില പരിഹാരങ്ങൾ ഒരു വ്യക്തിയുടെ ജാതകത്തിൽ നിന്ന് ശനിദോഷം നീക്കുകയും ആ വ്യക്തിയെ പ്രശ്നങ്ങളില്‍ നിന്ന് മുക്തനാക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ശനിയാഴ്ചയിലെ ചില നടപടികൾ ഒരു വ്യക്തിയുടെ ദൗർഭാഗ്യത്തെ ഇല്ലാതാക്കി ഭാഗ്യത്തെ പ്രകാശിപ്പിക്കും.  ജ്യോതിഷ പ്രകാരം, ശനിയാഴ്ച ചില കാര്യങ്ങൾ ചെയ്യുന്നത് ഒരു വ്യക്തിയുടെ ഭാഗ്യം മെച്ചപ്പെടുത്തും. ശനി ദേവനെ പ്രസാദിപ്പിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിയാം...  

 

ശനിയാഴ്‌ച ആല്‍മരത്തെ ആരാധിക്കാം 

ശനിയാഴ്‌ച ആല്‍മരത്തെ ആരാധിക്കുന്നത് വിശേഷ ഫലം നൽകുമെന്നാണ് വിശ്വാസം. വ്രതം അനുഷ്‌ഠിച്ച് ശനിയാഴ്‌ച  വൈകുന്നേരം ആല്‍മരത്തിന്‍റെ ചുവട്ടിൽ വെള്ളം സമർപ്പിച്ച് എള്ളെണ്ണ വിളക്ക് തെളിയിക്കുക. ഇത് ശനി ദേവനെ പ്രസാദിപ്പിക്കും. 

ശനി മന്ത്രം 

നിങ്ങളുടെ ജാതകത്തിൽ ശനിയുടെ സ്ഥാനം ശുഭകരമല്ലെങ്കിൽ  ഓം ഐം ഹ്രീം ശ്രീ ശനൈശ്ചരായ നമഃ എന്ന മന്ത്രം  ശനിയാഴ്ച 108 തവണ ജപിക്കുക. ഈ പ്രതിവിധി ചെയ്താൽ ശനി ദേവന്‍റെ അനുഗ്രഹം നിങ്ങളിൽ നിലനിൽക്കും. ഇത് ശനിദോഷത്തില്‍ നിന്ന് മോചനം നല്‍കാന്‍ സഹായിയ്ക്കും.  

കാക്കകള്‍ക്ക് അന്നം കൊടുക്കുക    ശനിയാഴ്ച ശനിദേവനെ ആരാധിക്കുന്നതോടൊപ്പം കാക്കകൾക്കും കറുത്ത നായ്ക്കൾക്കും അന്നം കൊടുക്കുന്നത് നിങ്ങളുടെ മയങ്ങി ക്കിടക്കുന്ന ഭാഗ്യത്തെ പ്രകാശിപ്പിക്കും. ശനി ദേവന്‍റെ വാഹനംയാണ് കറുത്ത നായയെ കണക്കാക്കുന്നത്. ശനിയാഴ്ച കറുത്ത നായയെ കണ്ടാൽ അത് നിങ്ങൾക്ക് മംഗളകരമാണെന്നും വിശ്വാസം ഉണ്ട്. അതുകൂടാതെ, കാക്കകള്‍ക്ക് അന്നം നല്‍കുന്നതിലൂടെ ശനി ദേവന്‍ പ്രസാദിക്കും എന്നാണ് വിശ്വാസം. 

ശനി രക്ഷാ സ്തോത്ര പാഠം   ശനിയാഴ്ച ശനി രക്ഷാ സ്തോത്രം ചൊല്ലുക. ഈ ദിവസം ഇത് ചെയ്യുന്നത് ഐശ്വര്യവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു. ശനി രക്ഷാ സ്തോത്രം പാരായണം ചെയ്യുന്നതിലൂടെ, ശനി ദോഷത്തില്‍ നിന്ന് മോചനം ലഭിക്കും. 

ദാനം ചെയ്യുക   ശനിയാഴ്ച ദാനം ചെയ്യുന്നതും വളരെ മംഗളകരമായി കണക്കാക്കപ്പെടുന്നു. ശനിയാഴ്‌ച ദരിദ്രർക്കും പാവപ്പെട്ടവര്‍ക്കും കറുത്ത സാധനങ്ങള്‍ ദാനം ചെയ്യുന്നത് ഉചിതമാണ്. കറുത്ത കുട, പുതപ്പ്, ഉലുവ,  കറുത്ത എള്ള്, ഷൂസ്, ചെരിപ്പുകൾ മുതലായവ ദാനം ചെയ്യണമെന്ന് ഗ്രന്ഥങ്ങൾ പറയുന്നു. ശനിയാഴ്ചയും നിങ്ങളുടെ കഴിവിനനുസരിച്ച് സംഭാവന നൽകാം

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link