Saturn Astrology: ശനിയുടെ കൃപ ഈ രാശികൾക്കൊപ്പം; സമ്പത്തിന് കുറവുണ്ടാകില്ല

Wed, 15 Feb 2023-12:58 pm,

തുലാം - തുലാം രാശിക്കാർക്ക് ശനി ദേവന്റെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാർക്ക് എപ്പോഴും നല്ല ഫലങ്ങൾ ലഭിക്കും. തുലാം രാശിക്കാർ വളരെ കഠിനാധ്വാനികളും ദയയുള്ളവരും സത്യസന്ധരുമാണ്. വളരെ കഴിവുള്ള വ്യക്തികളാണിവർ. ശനിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.

 

മകരം - ശനി തന്നെയാണ് മകരം രാശിയുടെ അധിപൻ. ഈ രാശിക്കാർ എപ്പോഴും ശനിയുടെ അനുഗ്രഹം ഉള്ളവരാണ്. ഇവർ വളരെ കഠിനാധ്വാനികളും ഉത്സാഹമുള്ളവരുമാണ്. ചെയ്യാനുള്ള ജോലികൾ കൃത്യമായി ചെയ്ത് തീർക്കും. ജോലിയിൽ ഒരിക്കലും തടസമുണ്ടാകില്ല.

 

കുംഭം - കുംഭ രാശിക്കാരിൽ ശനി എപ്പോഴും അനുഗ്രഹം ചൊരിയുന്നു. ഭക്തരും സത്യസന്ധരും ക്ഷമാശീലമുള്ളവരുമാണ് ഇക്കൂട്ടർ. ഇവർക്ക് ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങൾ വരില്ല. ശനിയുടെ അനുഗ്രഹത്താൽ എല്ലാ ജോലികളിലും ഇവർ വിജയിക്കും. എളുപ്പത്തിൽ പണം സമ്പാദിക്കുകയും സമൂഹത്തിൽ ബഹുമാനം നേടുകയും ചെയ്യും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link