Shani gochar 2023: ശതഭിഷ നക്ഷത്രത്തിൽ ശനി; ഈ 6 രാശിക്കാർ സൂക്ഷിക്കുക!

Sat, 11 Mar 2023-5:30 am,

ഇടവം: ഇടവം രാശിക്കാർക്ക് ജോലിമാറ്റത്തിനോ സ്ഥലംമാറ്റത്തിനോ സാധ്യതയുണ്ട്. ബിസിനസിലോ കരിയറിലോ വളരാൻ നിങ്ങൾക്ക് അവസരം ലഭിച്ചാലും അമിതമായി ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം.

 

മീനം: മീനം രാശിക്കാർക്ക് അവരുടെ തൊഴിൽ ജീവിതത്തിൽ പരാജയങ്ങളും നിരവധി നിരാശകളും നേരിടേണ്ടി വന്നേക്കാം. ജീവനക്കാരുടെ ജോലിഭാരം കൂടാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കരുത്. 

 

കർക്കടകം: ശനി ശതഭിഷ നക്ഷത്രത്തിൽ പ്രവേശിക്കുന്നത് കർക്കടക രാശിയുടെ ആരോഗ്യത്തെ ബാധിക്കും. ജോലിയിൽ ചില തടസ്സങ്ങൾ ഉണ്ടാകാം. ജോലിയിൽ നിന്ന് രാജിവെക്കേണ്ടി വരെ വന്നേക്കാം. ഓഫീസിലോ ജോലിസ്ഥലത്തോ നിങ്ങൾക്കെതിരെ ഗൂഢാലോചനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

 

കുംഭം: കുംഭ രാശിക്കാർക്ക് ജോലി സമ്മർദ്ദം കൂടും. ഓഫീസിലെ സഹപ്രവർത്തകരുടെയും മുതിർന്നവരുടെയും പിന്തുണ ലഭിക്കില്ല. ബിസിനസ് പങ്കാളികളുമായുള്ള ബന്ധം വഷളാകാൻ സാധ്യതയുള്ളതിനാൽ പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. 

 

കന്നി: കന്നി രാശിക്കാർക്ക് ജോലി സമ്മർദ്ദം വർധിക്കും. അതിനാൽ മാനസിക പിരിമുറുക്കത്തിന് സാധ്യതയുണ്ട്. കൂടാതെ, ഇവർക്ക് സ്ഥലം മാറ്റമോ ജോലി മാറ്റമോ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് ജോലിക്കാർ മൂലം ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. നഷ്ടങ്ങളും നേരിട്ടേക്കാം.

 

വൃശ്ചികം: ഇക്കൂട്ടർക്ക് ശനിയുടെ രാശിമാറ്റം പ്രൊഫഷണൽ കരിയറിന് ദോഷകരമാണ്. ബിസിനസ് വിപുലീകരിക്കുന്നത് വലിയ നഷ്ടത്തിലേക്ക് നയിക്കും. പരാജയം ഒഴിവാക്കാൻ എല്ലാ ജോലികളിലും ശ്രദ്ധ ആവശ്യമാണ്.

 (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link