Shani Gochar 2024: മഹാരാജയോഗം ഈ രാശിക്കാർക്ക്; ശനി നൽകും സർവ്വസൗഭാഗ്യങ്ങൾ
നിലവിൽ ശനി കുംഭം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. 2025 മാർച്ച് 29ന് മീനം രാശിയിലേക്ക് ശനി രാശിമാറ്റം നടത്തും. ശനി കുംഭത്തിൽ സ്ഥിതി ചെയ്യുന്നത് നാല് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
ഇടവം രാശിക്കാർക്ക് ശശമഹാപുരുഷ രാജയോഗത്തിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. വാഹനം വാങ്ങാൻ യോഗം ഉണ്ടാകും. ഭൂമി വാങ്ങുന്നതിനും അനുകൂല സമയം. വരുമാനം വർധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
തുലാം രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയം ഉണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം ഉണ്ടാകും.
ധനു രാശിക്കാർക്ക് സാമ്പത്തികമായി വലിയ ഉയർച്ചയുണ്ടാകും. വിദേശ യാത്രയ്ക്ക് യോഗം ഉണ്ടാകും. ജീവിതത്തിലെ പ്രതിസന്ധികളും വെല്ലുവിളികളും അവസാനിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
മകരം രാശിക്കാർക്ക് ശശമഹാ രാജയോഗത്തിലൂടെ സാമ്പത്തിക സ്ഥിതി ഉയരും. ജീവിത സാഹചര്യങ്ങളിൽ പോസിറ്റീവായ മാറ്റം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)