Shash Mahapurush Rajayoga: വർഷങ്ങൾക്ക് ശേഷം കിടിലം രാജയോഗം; ഇവർക്ക് നൽകും സുവർണ്ണ ദിനങ്ങൾ ഒപ്പം സാമ്പത്തിക നേട്ടവും!

Thu, 07 Nov 2024-11:30 am,

Shash Mahapurush Rajyog: ശനി നിലവിൽ തൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ ശശ് രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്ക് 2025 വരെ ലഭിക്കും ബമ്പർ നേട്ടങ്ങൾ.

Rajayoga: കർമ്മദാതാവായ ശനി വളരെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ്. ജ്യോതിഷ പ്രകാരം ശനി ഒരു രാശിയിൽ രണ്ടര വർഷത്തോളം തുടരും. അതുകൊണ്ടുതന്നെ തനിക്ക് ഒരു രാശി ചക്രം പൂർത്തിയാക്കാൻ 30 വർഷത്തെ സമയമെടുക്കും. 

ശനിയുടെ രാശിമാറ്റത്തിൻ്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വളരെക്കാലം നിലനിൽക്കും. ഈ സമയം ശനി കുംഭത്തിലാണ്.  ഇവിടെയാണ് ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നത്. ഇത് പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നാണ്.

ശനി കുംഭം രാശിയിൽ നിന്ന് മീന രാശിയിലേക്ക് നീങ്ങുന്ന 2025 വരെ ഈ രാജയോഗം നിലനിൽക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഈ രാജയോഗം വലിയനേട്ടങ്ങൾ നൽകുന്നതെന്ന് അറിയാം...

ഇടവം (Taurus):  ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ശശ് രാജയോഗം ഇവർക്ക് സമൂഹത്തിൽ ബഹുമാനം നൽകും, അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത, വസ്തു, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കരിയർ മേഖലയിലും വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കും, ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കും, വരുമാന സ്രോതസ്സുകളും വർദ്ധിക്കും.

ധനു (Sagittarius): ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ ഈ രാശിക്കാരുടെ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും. ജീവിതത്തിൽ നിരവധി വെല്ലുവിളികൾ വന്നേക്കാമെങ്കിലും അവയെ എളുപ്പത്തിൽ തരണം ചെയ്യാൻ കഴിയും. ജോലിസ്ഥലത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. ഇതോടൊപ്പം ദീർഘകാലമായി നിലനില് ക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകും.

കുംഭം (Aquarius):  ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ശശ് രാജയോഗം രൂപപ്പെടുന്നത്. ഇതോടൊപ്പം ഈ രാശിയിൽ ഈഴസ്‌റ ശനിയുടെ അവസാനഘട്ടം നടക്കുകയാണ്.  അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ശനിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ അവസാനിക്കും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടം, സ്ഥാനമാനങ്ങൾ, ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പളം കൂടും, ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാകും, കോടതി വ്യവഹാരങ്ങളിൽ വിജയം, കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link