Shani Nakshatra Gochar: ശനി ചതയം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ധനനേട്ടവും ജോലിയിൽ പുരോഗതിയും!
Shani In Shatabhisha Nakshatra: ശ നിയെ ക്രൂരമായ ഗ്രഹങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ആളുകൾക്ക് അവരുടെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരേയൊരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനിയെ ഫലദാതാവായും വിധികർത്താവായും കണക്കാക്കപ്പെടുന്നു
ജ്യോതിഷ പ്രകാരം ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഏഴര ശനിയോ കണ്ടക ശനിയോ അഭിമുഖീകരിക്കേണ്ടി വരും. ശനി ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ്. ഏകദേശം രണ്ടര വർഷത്തോളം ശനി ഒരു രാശിയിൽ തുടരും
അത്തരമൊരു സാഹചര്യത്തിൽ ശനിക്ക് ഒരു രാശിചക്രം പൂർത്തിയാക്കാൻ ഏകദേശം 30 വർഷമെടുക്കും. രാശി മാറുന്നപോലെ ഒരു നിശ്ചിത കാലയളവിനുശേഷം ശനി അതിന്റെ നക്ഷത്രവും മാറ്റാറുണ്ട്. ഇതും എല്ലാ രാശികളെയും ബാധിക്കും.
ഒക്‌ടോബർ മാസത്തിൽ ശനി അതിൻ്റെ രാശിയിൽ മാറ്റം വരുത്തും അത് രാഹുവിൻ്റെ നക്ഷത്രമായ ചതയം നക്ഷത്രത്തിൽ പ്രവേശിക്കും
പാപഗ്രഹമെന്ന് അറിയപ്പെടുന്ന രാഹുവിന്റെ നക്ഷത്രത്തിലേക്കുള്ള ശനിയുടെ മാറ്റം ചില രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ശനിയുടെ നക്ഷത്രമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ജീവിതത്തിൽ നേട്ടങ്ങൾ നൽകുക എന്നറിയാം...
ഒക്‌ടോബർ മൂന്നിന് ഉച്ചയ്ക്ക് 12:30 നാണ് ശനി ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നത്. ഇത് ഡിസംബർ 27 വരെ ഈ രാശിയിൽ തുടരും. ശേഷം വീണ്ടും പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും
27 രാശികളിൽ 24 മത്തേതാണ് ചതയം നക്ഷത്രം. ഇതിന്റെ അധിപൻ രാഹുവും രാശി കുംഭവുമാണ്. നിലവിൽ കുംഭ രാശിയികാണ് ശനി സ്ഥിതി ചെയ്യുന്നത്.
മേടം (Aries): മേട രാശിക്കാർക്ക് ശനിയുടെ നക്ഷത്ര മാറ്റം വളരെയധികം ഗുണം നൽകും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ഇതോടെ സമ്പത്തിൽ വർദ്ധനവുണ്ടാകും. ഇവിടെ ശനി പതിനൊന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വലിയ വിജയം ലഭിക്കും സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും
ധനു (Sagittarius): ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലിയോ കിട്ടാതിരുന്ന പണമോ നിങ്ങൾക്ക് ലഭിക്കും. കരിയറിൽ നേട്ടങ്ങൾക്ക് സാധ്യത, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് വിജയം കൈവരിക്കാൻ കഴിയും
ചിങ്ങം (Leo): ഇവർക്കും ശനിയുടെ രാശിമാറ്റം ഗുണം ചെയ്യും. ഇവർക്ക് ജീവിതത്തിൽ പല തരത്തിലുള്ള സന്തോഷങ്ങൾ ലഭിക്കും, ദാമ്പത്യജീവിതം നല്ലതായിരിക്കും, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും, വിദ്യാഭ്യാസ മേഖലയിൽ വിജയത്തിന് സാധ്യത, ധൈര്യവും വീര്യവും വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)