Shani Margi ശനിയുടെ രാശിമാറ്റം: ഈ 4 രാശിക്കാർ സൂക്ഷിക്കുക
ശനിയുടെ സംക്രമം ഇടവം രാശിക്കാരുടെ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ കൊണ്ടുവരും. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യം കുറയുകയും നിങ്ങളുടെ ജോലികൾ സ്തംഭിക്കുകയും ചെയ്യും. മാത്രമല്ല ജോലിയിൽ ചില തടസ്സങ്ങൾ ഉണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ കൂടുതലായിരിക്കും, ലാഭം കുറവായിരിക്കും. ഗാർഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളാൽ നിങ്ങൾ വളരെ അസ്വസ്ഥരാകും. ശനിയാഴ്ചകളിൽ ശനി മന്ത്രങ്ങൾ ജപിക്കുക.
ശനി സംക്രമം മിഥുന രാശിക്കാർക്ക് പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെയും പിതാവിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ചകളിൽ ക്ഷേത്രത്തിൽ കറുത്ത എള്ള് ദാനം ചെയ്യുക.
ശനി സംക്രമണം കർക്കടക രാശിക്കാരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ടുവരും. ഈ സമയം വ്യാപാരികൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും. വരുമാനം കുറയും ചെലവുകൾ കൂടും. ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് ചില സാമ്പത്തിക നഷ്ടങ്ങളും അനുഭവപ്പെടാം സൂക്ഷിക്കുക. ശനിയാഴ്ച കടുകെണ്ണ വിളക്ക് കത്തിക്കുക.
ശനിയുടെ സംക്രമണം കന്നി രാശിക്കാരുടെ ജീവിതത്തിൽ തൊഴിൽ, ബിസിനസ് എന്നിവയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ ആസൂത്രിത പദ്ധതികളിൽ ശനി തടസ്സങ്ങൾ സൃഷ്ടിക്കും. മാത്രമല്ല നിങ്ങളുടെ ബന്ധുക്കളുമായി നിങ്ങൾക്ക് തർക്കമുണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തിൽ ഈ സമയത്ത് നിങ്ങൾ ശ്രദ്ധിക്കണം. ശനിയാഴ്ച കറുത്ത എള്ളൂ ചേർത്ത ദീപം കത്തിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)