Saturn Star Transit: ശനി ദേവന്‍ കനിഞ്ഞു; ഈ 6 രാശിക്കാർക്ക് ഇനി കുബേര ജീവിതം, പണപ്പെട്ടി നിറയും
മേടം: പൂരൂരുട്ടാതി നക്ഷത്രത്തിൽ ശനി സംക്രമിക്കുന്നത് അടുത്ത ആറ് മാസത്തേക്ക് മേടം രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനുള്ള അവസരമാണ് മേടം രാശിക്കാർക്ക് ലഭിച്ചിരിക്കുന്നത്. സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാനാകും. ജോലി സംബന്ധമായ കാര്യങ്ങളിൽ എല്ലാം അനുകൂലമായി വരും. 6 മാസത്തിനുള്ളിൽ സ്ഥാനക്കയറ്റം ഉൾപ്പെടെ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഈ രാശിക്കാർക്ക് സന്താന ഭാഗ്യവും കാണുന്നുണ്ട്.
മിഥുനം: ശനിയുടെ സംക്രമണം കാരണം വമ്പൻ നേട്ടങ്ങളാണ് മിഥുനം രാശിക്കാരെ തേടിയെത്താൻ പോകുന്നത്. മതപരമായ തീർത്ഥ യാത്രകൾ നടത്താൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസുകാർക്ക് ലാഭവും ജോലി ചെയ്യുന്നവർക്ക് പ്രൊമോഷനും ലഭിച്ചേക്കാം. സഹോദരനിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും. കട ബാധ്യതകൾ അവസാനിക്കും. അടുത്ത ആറ് മാസം നിങ്ങൾക്ക് നേട്ടങ്ങളുടെ കാലമാണ്.
കന്നി: സൂര്യൻ പൂരൂരുട്ടാതി നക്ഷത്രത്തിൽ സംക്രമിച്ചതിലൂടെ കന്നി രാശിക്കാർക്ക് മികച്ച ഫലങ്ങൾ ലഭിക്കും. രോഗം, കടം, ശത്രുക്കൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ട്.
തുലാം: തുലാം രാശിക്കാരെ സംബന്ധിച്ച് ശനിയുടെ സംക്രമണം വളരെ പോസിറ്റീവായ ഫലങ്ങളാണ് നൽകുക. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഓഫീസിൽ സ്ഥാനക്കയറ്റം ലഭിക്കാം. വരുമാനം വർദ്ധിക്കും. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. സമ്പത്ത് വർദ്ധിക്കും.
ധനു: ശനിയുടെ നക്ഷത്ര സംക്രമം ധനു രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. സഹോദരീ സഹോദരന്മാരുമായുള്ള ബന്ധം ദൃഢമാകും. യാത്രകൾ ഗുണം ചെയ്യും. ബിസിനസിലും തൊഴിൽ മേഖലയിലും വെച്ചടി കയറ്റം ഉണ്ടാകാനുള്ള കാലമാണ് വന്നെത്തിയിരിക്കുന്നത്. ഈ രാശിക്കാർ എന്ത് ചെയ്താലും ഭാഗ്യം കൂടെയുണ്ടാകും.
കുംഭം: കുംഭം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകിക്കൊണ്ടാണ് പൂരൂരുട്ടാതി നക്ഷത്രത്തിൽ ശനി സംക്രമിക്കുന്നത്. 30 നും 50 നും ഇടയിൽ പ്രായമുള്ള കുംഭ രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിങ്ങൾക്ക് പ്രമോഷനും സാമ്പത്തിക, ജീവിത പുരോഗതി ലഭിക്കും. സമ്പത്ത് വർദ്ധിക്കും. നിങ്ങൾക്ക് ധാരാളം നല്ല വാർത്തകൾ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)