Shani Vakri 2023: ശനിയുടെ വക്രഗതി ഈ രാശിക്കാര്‍ക്ക് സൗഭാഗ്യം!! നവംബര്‍ 4 വരെ ബമ്പര്‍ നേട്ടം
മേടം (Aries Zodiac Sign)
ശനിയുടെ വക്ര ഗതി മേടം രാശിക്കാര്‍ക്ക് ഏറെ ശുഭകരമായിരിക്കും. ഈ സമയം മേടം രാശിക്കാര്‍ക്ക് അവരുടെ കുടുങ്ങിപ്പോയ പണം തിരികെ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ കഴിഞ്ഞ കുറേ മാസങ്ങളായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഇപ്പോൾ പരിഹാരമാകും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ചിലവിലും കുറവുണ്ടാകും. നിങ്ങളുടെ ചെലവുകൾ കുറയ്ക്കാനുള്ള സമയമാണിത്, ശനി ദേവ് ഈ രാശിക്കാരുടെ അനാവശ്യ ചെലവുകൾ നിർത്തും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
ഇടവം (Taurus Zodiac Sign)
വൃഷഭ രാശിക്കാർക്ക് ഈ സമയം ശുഭകരമാണ്. ഏറെ അദ്ധ്വാനിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് ശനി ദേവ് ഇപ്പോൾ പലിശ സഹിതം ഫലം നൽകും, എന്നാൽ, അതിനായി അദ്ധ്വാനം വേണ്ടി വരും. ശുഭ ഫലങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ബിസിനസ്സ് ചെയ്യുകയാണെങ്കിൽ, അത് ബിസിനസ്സ് കാഴ്ചപ്പാടിൽ മാത്രം ചെയ്യുക, വളരെ വൈകാരികമായി പ്രവർത്തിക്കുന്നത് നിങ്ങൾക്ക് ദോഷം ചെയ്തേക്കാം. നിങ്ങളുടെ ജോലി വേഗത്തിലാക്കാനും അലസത വെടിയാനും ശനിദേവ് നിങ്ങളോട് പറയുന്നു, എങ്കിൽ മാത്രമേ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കൂ. നിങ്ങൾക്ക് ഒരു പ്രാവശ്യം എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിയ്ക്കുക, അത്തരം തെറ്റ് ആവർത്തിക്കരുത് എന്ന് ഓർമ്മിക്കുക. കാരണം തെറ്റ് ആവർത്തിച്ചാൽ നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റേക്കാം.
മിഥുനം (Gemini Zodiac Sign)
മിഥുനം രാശിക്കാര്‍ ബിസിനസ് ചെയ്യുന്നവര്‍ എങ്കില്‍ സ്വന്തം ഭാഗ്യത്തെ ആശ്രയിച്ച് വെറുതെ ഇരിക്കരുത്. ശനി ദേവ് കഠിനാധ്വാനം ചെയ്യുന്നവർക്ക് മാത്രമേ ഫലം നൽകൂ, അതിനാൽ അലസത നിങ്ങളെ ഭരിക്കാൻ അനുവദിക്കരുത്. മെഡിക്കൽ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പെട്ടെന്നുള്ള ലാഭസാധ്യതയുണ്ട്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വ്യാപാരം നടത്തുന്നവർ അവരുടെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സ്ക്രാപ്പ് അതായത് പഴയ സാധനങ്ങൾ കച്ചവടം ചെയ്യുന്നവർക്കും നല്ല അവസരങ്ങൾ ലഭിക്കും. പ്രത്യേകിച്ച് സെക്കൻഡ് ഹാൻഡ് വാഹന വിപണിയുമായി ബന്ധപ്പെട്ട ആളുകൾക്ക് കൂടുതൽ ലാഭം ലഭിക്കും.